രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; നിയന്ത്രണങ്ങളില്ലാതെ ഇലക്ഷൻ നടത്തിയത് കേരളത്തിൽ വ്യാപകമായി കോവിഡ് പടരാൻ സാഹചര്യം ഒരുക്കുമെന്ന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു; വരുന്ന നാലാഴ്‌ച നിര്‍ണായകം
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷ സാഹചര്യത്തിലേക്ക്. രോഗവ്യാപനം ഉയർന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 55,000ത്തില്‍ അധികം കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്തിലെ 20 പ്രദേശങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേർന്നു കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും. […]