കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകും ; ജനുവരി പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകും ; ജനുവരി പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ കോവിഡ് വ്യാപനം കേരളത്തിൽ വീണ്ടും രൂക്ഷമാകും. സംസ്ഥാനത്ത് ജനുവരി 15 ഓടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതുമാണ് കോവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കോവിഡ് പരിശോധനകളിൽ ആർടിപിസിആർ കുറയ്ക്കാനും ആന്റിജൻ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയിൽ ആന്റിജൻ ടെസ്റ്റുകൾക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തൽ.

കോവിഡ് സാധ്യത കൂടുതലുള്ളവർക്കും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവർക്കും മാത്രമായിരിക്കും ആർടിപിസിആർ പരിശോധന നടത്തുക.

ആരോഗ്യപ്രവർത്തകരുടെ അമിതജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്. രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്താനും പ്രതിരോധത്തിനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തുമെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിലുണ്ടെന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിഇഐഡി സെൽ നോഡൽ ഓഫിസറുടെയും മേൽനോട്ടത്തിലാണ് പഠനം പുരോഗമിക്കുക.