play-sharp-fill

പുതു വര്‍ഷത്തിന്റെ ആരംഭം ലോക് ഡൗണോടു കൂടിയാവാന്‍ സാധ്യത; കൊറോണയുടെ മാരക അവതാരമായി സൂപ്പര്‍ സ്‌പ്രെഡര്‍; ഇന്നലെ മാത്രം പുതിയ രോഗികള്‍ 37000, മരണം 691

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിശേഷിപ്പിക്കുന്ന അതീവ വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ബ്രിട്ടണില്‍ സജീവമായതോടെ പുതുവര്‍ഷത്തെ ബ്രിട്ടണ്‍ വരവേല്‍ക്കുക ലോക്ഡൗണോടു കൂടിയാവാന്‍ സാധ്യത. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപന ശേഷിയുണ്ട് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിന്. കെന്റിലെ ഒരു രോഗിയില്‍ കാണപ്പെട്ട വൈറസ് അവിടെ നിന്നുമാണ് ലണ്ടനിലെത്തിയതെന്ന് കരുതുന്നു. ലണ്ടനിലെ 62 ശതമാനം രോഗികളിലും പുതിയ വൈറസാണ് കണ്ടെത്തിയതെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്നലെ മാത്രം 691 മരണങ്ങള്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തി. പുതിയ രോഗികളുടെ […]

രാജ്യത്ത് ആശങ്ക വർദ്ധിപ്പിച്ച് കൊറോണ വൈറസ് ബാധ : ലോകത്ത് എറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമത് ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 298,283 പേർക്ക്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായി ഇന്ത്യ. പതിനായിരത്തിലേറെ പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനിൽ 2,91,409 കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉള്ളത്. അമേരിക്കയിൽ 20.89 ലക്ഷം, ബ്രസീലിൽ 8.05 ലക്ഷം റഷ്യയിൽ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വൈറസ് വ്യാപനം […]

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. അതേസമയം കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. […]