പുതു വര്‍ഷത്തിന്റെ ആരംഭം ലോക് ഡൗണോടു കൂടിയാവാന്‍ സാധ്യത; കൊറോണയുടെ മാരക അവതാരമായി സൂപ്പര്‍ സ്‌പ്രെഡര്‍; ഇന്നലെ മാത്രം പുതിയ രോഗികള്‍ 37000, മരണം 691

പുതു വര്‍ഷത്തിന്റെ ആരംഭം ലോക് ഡൗണോടു കൂടിയാവാന്‍ സാധ്യത; കൊറോണയുടെ മാരക അവതാരമായി സൂപ്പര്‍ സ്‌പ്രെഡര്‍; ഇന്നലെ മാത്രം പുതിയ രോഗികള്‍ 37000, മരണം 691

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിശേഷിപ്പിക്കുന്ന അതീവ വ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ബ്രിട്ടണില്‍ സജീവമായതോടെ പുതുവര്‍ഷത്തെ ബ്രിട്ടണ്‍ വരവേല്‍ക്കുക ലോക്ഡൗണോടു കൂടിയാവാന്‍ സാധ്യത. സാധാരണ കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപന ശേഷിയുണ്ട് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിന്. കെന്റിലെ ഒരു രോഗിയില്‍ കാണപ്പെട്ട വൈറസ് അവിടെ നിന്നുമാണ് ലണ്ടനിലെത്തിയതെന്ന് കരുതുന്നു. ലണ്ടനിലെ 62 ശതമാനം രോഗികളിലും പുതിയ വൈറസാണ് കണ്ടെത്തിയതെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്നലെ മാത്രം 691 മരണങ്ങള്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തി. പുതിയ രോഗികളുടെ എണ്ണം 37000ആയി ഉയര്‍ന്നു. അതിവേഗം പടരുമെങ്കിലും പ്രഹരശേഷി കുറവാണ് സൂപ്പര്‍ സ്‌പ്രെഡറിന്.

അതേസമയം ബ്രിട്ടണില്‍ നിന്നെത്തിയ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂപ്പര്‍ സ്‌പെഡര്‍ തന്നെയാണോ ഇവരെ ബാധിച്ചത് എന്നറിയാനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ 5, കല്‍ക്കത്തയില്‍ 2, ഗുജറാത്തില്‍ 2, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ഒന്ന് വീതം ആളുകള്‍ക്കുമാണ് രോഗബാധ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group