കോട്ടയം ജില്ലയില്‍ 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് രോഗബാധ
സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3103 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 68 പുരുഷന്‍മാരും 72 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 128 പേര്‍ രോഗമുക്തരായി. 1421 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83519 പേര്‍ കോവിഡ് ബാധിതരായി. 81426 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]