play-sharp-fill

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൂടി കോവിഡ് : 7036 പേർക്കും സമ്പർക്കരോഗം ; ഉറവിടമറിയാതെ 672 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഏഴായിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് മാത്രം 7354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 672 പേരുടെ രോഗ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിലൂടെ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ ആരോഗ്യ പ്രവർത്തകരാണ്. 22 മരണമാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ ആകെ മരണം 712 ആയി. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. 1040 […]

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൂടി കോവിഡ് ; 3013 പേർക്കും സമ്പർക്കത്തിലൂടെ രോഗം : 2532 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മൂവായിരത്തിലധികം രോഗികൾ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 3215 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 31156 ആയി ഉയർന്നു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് […]

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊറോണ വൈറസ് ബാധ ; 149 പേർക്ക് രോഗമുക്തി : കോട്ടയത്ത് 7 പേർക്ക് കൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മുന്നൂറ് കടന്ന് കൊറോണ കേസുകൾ . അതേസമയം 149 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആശങ്കയിലാക്കി ഉറവിടമറിയാതെ 7 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധയിൽ തലസ്ഥാനത്തെ സ്ഥിതി രൂക്ഷമാവുകയാണ്. തിരുവനന്തപുരത്ത് മാത്രം ഇന്ന് 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം : 55, തൃശൂർ 27, ഇടുക്കി 20,എറണാകുളം 12,കാസർകോട് 11,കോട്ടയം 7, പാലക്കാട് 50, വയനാട് 7,പത്തനംത്തിട്ട 7,കോഴിക്കോട് 8,കൊല്ലം 10, ആലപ്പുഴ 22, കണ്ണൂർ 8 എന്നിങ്ങനെയാണ് ഇന്ന് രോഗം […]

വിദേശത്ത് നിന്നും ആളുകള്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറുന്നു ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയത് സ്ഥിതിഗതികള്‍ മാറുന്നതിന് കാരണമായി എന്നും പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നും , പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഒരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 34 മേഖലകളെ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ […]

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല ; വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകില്ല. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും കൂടിക്കാഴ്ച നീളാന്‍ സാധ്യതയുള്ളതിനാലാണ് വാര്‍ത്താസമ്മേളനം റദാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും […]