മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല ; വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടാവില്ല ; വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകില്ല.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുമായുള്ള കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും കൂടിക്കാഴ്ച നീളാന്‍ സാധ്യതയുള്ളതിനാലാണ് വാര്‍ത്താസമ്മേളനം റദാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സ്.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, രാജ്യത്ത് ലോക് ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്പത്തിക മേഖല, സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയാകും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം വൈറസ് കൂടുതലായി ബാധിച്ചിരിക്കുന്ന തെലങ്കാന അടക്കം ചില സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക് ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി മൂന്നാം തവണയാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തുന്നത്.