കോട്ടയം തിരുവാർപ്പിൽ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി..! എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാൻ ധാരണ; നാളെ മുതൽ എല്ലാ ബസുകളും സർവീസ് ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പിലെ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി മൂന്നുമാസത്തേക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. തൊഴിലാളികളിൽ ആരോടും പക്ഷാഭേദം കാണിക്കുന്നില്ലെന്നും, നിലവിൽ കളക്ഷൻ കുറവുള്ള ബസുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും, അതുകൊണ്ട് ജീവനക്കാർ എല്ലാ ബസുകളിലും മാറിമാറി ജോലി ചെയ്യാനുമാണ് തീരുമാനമായത്. ഇതോടെ നാളെ മുതൽ […]

തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണം; ബസുടമയ്ക്ക് നീതിയ്ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് അപലപനീയം : ലിജിൻ ലാൽ

സ്വന്തം ലേഖകൻ കോട്ടയം : തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുക എന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ. കൂലി വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തിയതിനെ തുടർന്ന് ഉടമ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയ സംഭവത്തിലാണ് പ്രതികരണം. കോട്ടയം-തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങിയത്. അനാവശ്യ ആവിശ്യങ്ങൾ ഉന്നയിച് തൊഴിലാളികൾ പോലും അല്ലാത്ത സിഐടിയു നേതാക്കൾ കാണിക്കുന്ന […]

കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നല്‍കിയത്.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പളം നല്‍കിയത്. അതേസമയം കെഎസ്‌ആര്‍ടിസി ശമ്പളവിതരണം സംബന്ധിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും.ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗഡുക്കളായി നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇത് […]

തൊഴിലാളികളോ തല്ലുസംഘമോ? സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സിഐടിയു തൊഴിലാളികളുടെ മർദ്ദനം; വ്യക്തിവിരോധമാണ് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ മർദ്ദനം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. സംഭവത്തിൽ പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കി. ഇതിനു പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയിൽ പറയുന്നത്.  മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു .ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് […]

‘ജോലിയിൽ നിന്ന് പുറത്താക്കി, തിരിച്ചെടുക്കാൻ കൈക്കൂലി ചോദിച്ചു’; സിഐടിയു നേതാവ് അനിൽകുമാറിനെതിരെ വീണ്ടും പരാതി.ജോലിയില്‍ തിരിച്ചുകയറാൻ അനിൽകുമാറിന്റെ കാലുപിടിക്കാൻ ഐ.ഒസിയിലെ ചീഫ് പ്ലാന്റ് മാനേജര്‍ പറഞ്ഞെന്ന ആരോപണവുമായി പാരിപ്പള്ളി സ്വദേശിനി അനീസ ബീവി രംഗത്ത്.

വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണവിധേയനായ സിഐടിയു നേതാവ് അനിൽകുമാറിനെതിരെ പരാതിയുമായി മറ്റൊരു സ്ത്രിയും രംഗത്ത്. സിഐടിയു നേതാക്കൾക്ക് കൈക്കൂലി നൽകാത്തതിനാൽ കരാ‍ർ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്നാണ് പാരിപ്പള്ളി സ്വദേശിനി അനീസ ബീവിയുടെ ആരോപണം. ജോലിയില്‍ തിരിച്ചുകയറാൻ അനിൽകുമാറിന്റെ കാലുപിടിക്കാൻ ഐ.ഒസിയിലെ ചീഫ് പ്ലാന്റ് മാനേജര്‍ പറഞ്ഞെന്നും ഇവർ ആരോപിക്കുന്നു. വൈപ്പിനിലെ ഗ്യാസ് ഏജൻസി ഉടമകളെ സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനിൽകുമാറിനെതിരെ പരാതിയുമായി അനീസ ബീവിയെത്തിയത്. പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാന്റില്‍ രണ്ടു വര്‍ഷമായി കരാർ അടിസ്ഥാനത്തിൽ […]