വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാർ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്. ഐപിസി സെക്ഷൻ 121 പ്രകാരം, ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും രാജ്യത്തിന്റെ മണ്ണിൽ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികൾക്കെതിരെയുള്ള […]

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും : വിവാദ പരാമർശവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ

സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലദേശികളും പാകിസ്ഥാനികളും. വിവാദ പരാമർശവുമായി ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ രംഗത്ത്. ഷഹീൻ ബാഗിലും കൊൽക്കത്തയിലുമെല്ലാം പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച് അസമിനെ തകർക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് ആഗ്രഹമുണ്ടോ?’രാഹുൽ സിൻഹ വാർത്താ ഏജൻസിയായ എൻഎൻഐയോട് പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം […]

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസമാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവർത്തകനായ നിലേഷ് രക്ഷ്യൽ എന്നയാളുടെ പരാതിയെ തുടർന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്നും […]

ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബിജെപി അനുയായികൾ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് അനുരാഗ് കശ്യപ് രംഗത്ത് വന്നിരിക്കുന്നത്. ‘നമ്മുടെ ആഭ്യന്തരമന്ത്രി വെറുമൊരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകൾ, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ […]

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടപ്പോഴും […]

പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡൽഹ : ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകൾ വിറ്റഴിക്കും. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് എത്തുമെന്ന് കേന്ദ്രസർക്കാർ. നീക്കവുമായി അമിത് ഷാ. ഇതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ കീഴിൽ പുതിയ സമിതിയും രൂപികരിച്ചു. അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിക്ക് പുറമേ രണ്ട് ഉപസമിതികൾ കൂടി ദ്യോഗസ്ഥ തലത്തിൽ സ്വത്ത് വിൽപ്പന നടപടിക്കായി രൂപീകരിച്ചിട്ടുണ്ട്. 2016 ൽ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി നിയമമാക്കിയിരുന്നു. എന്നാൽ ഇതിന്റെ […]

പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടെന്ന് സങ്കൽപ്പിച്ചു നോക്കൂ ; സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ പെൺമക്കളെ കാക്ക തൊടാതിരിക്കാനാണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത് എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിൽ എത്രത്തോളം വർഗീയത ഉണ്ടാകുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികൾ ചേർന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ യുവതിയെ പിന്തുണച്ച് ഇപ്പേൾ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഈ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല : വിവാദ പരാമർശവുമായി അബ്ദുൾ ഹമീദ് ഫൈസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടനം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല. പ്രതിഷേധിക്കുന്ന സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്ബലക്കടവ് രംഗത്ത്. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അബ്ദുൽ ഹമീദ് ഫൈസി വിമർശനവുമായി എത്തിയത്. അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദർശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണരൂപം #മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും ———————————– ചരിത്രപരമായ കാരണങ്ങളാൽ […]

പൗരത്വ ഭേദഗതി നിയമം : 130 ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും ; കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമനം ചെയ്തുള്ള 130ലധികം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സുപ്രീം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ പരിഗണിക്കുക. പൗരത്വ നിയമത്തിനെതരേ വിവിധ ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയലേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും ഇതേ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ട്. സി.എ.എയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്ര സർക്കാരനോട് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബർ പതിനെട്ടിന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ വിരുദ്ധവും മത വവേചനം പ്രോത്സാഹിപ്പിക്കുന്നതുമാണ് പൗരത്വ നിയമ […]

എൻ.ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും രജിസ്റ്ററാണ് വേണ്ടത് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

സ്വന്തം ലേഖകൻ ബംഗ്ലൂരു : എൻ. ആർ.സി അല്ല, രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടത്. പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ് രംഗത്ത്. ഹൈദരാബാദിൽ പൗരത്വ നിയമത്തിനും എൻആർസിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയിൽ പ്രതിഷേധത്തെ നയിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകൾ […]