പരിചരിക്കുന്ന രണ്ട് നഴ്‌സുമാര്‍ക്ക് ദിവസവും പിപിഇ കിറ്റ് വാങ്ങി നല്‍കണം; പത്ത് രോഗികളും കിറ്റ് വാങ്ങി നല്‍കും; പക്ഷേ, ഉപയോഗിക്കുന്നത് രണ്ടെണ്ണം; എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല; കോവിഡിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെതിരെ നടന്‍ എബ്രഹാം കോശി

സ്വന്തം ലേഖകന്‍ കൊച്ചി: കൊവിഡിന്റെ മറവില്‍ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് ഭൂലോക തട്ടിപ്പാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരികയാണ് നടന്‍ എബ്രഹാം കോശി. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തനിക്ക്, കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് എബ്രഹാം കോശി പറയുന്നു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള എബ്രഹാം കോശി റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. എബ്രഹാം കോശിയുടെ വാക്കുകള്‍- ‘ഞാന്‍ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 28/01/2021ല്‍ എനിക്ക് […]

നാളെ മുതൽ തീയേറ്റുകളിൽ നൂറുശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ; ഹാളിന് പുറത്ത് കാണികൾ ആറ് അടി അകലം പാലിക്കണം : പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തീയേറ്റുകളിൽ ഫെബ്രുവരി ഒന്നു മുതൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നൽകി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് വാർത്താ വിതരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ തിയറ്റർ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ കാണികൾക്ക് ക്യൂ നിൽക്കാനുള്ള സ്ഥലങ്ങൾ ശാരീരിക അകലം പാലിക്കാവുന്ന തരത്തിൽ രേഖപ്പെടുത്തിയിരിക്കണം. മാസ്‌ക് നിർബന്ധം തിയറ്റർ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസർ ലഭ്യമാക്കണം. തിയറ്റർ ഹാളിനു പുറത്ത് കാണികൾ ശാരീരിക അകലം പാലിക്കണം […]

ഭിക്ഷയാചിക്കാന്‍ രണ്ടു പാത്രമെങ്കിലും മിച്ചം വയ്ക്കണം; ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടൂ എന്ന് മറുപടി; നടി മീനാ ഗണേഷിന്റെ ദുരവസ്ഥ

സ്വന്തം ലേഖകന്‍ കൊച്ചി: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച കലാകാരിയാണ് മീനാ ഗണേഷ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലില്‍ കൂടി തന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകന്‍ ഉപേക്ഷിച്ചു പോയ മീന ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു വീട്ടില്‍ ആണ് താമസിക്കുന്നത്. ‘വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളര്‍ത്തിയത്. ഭര്‍ത്താവ് മരിച്ചുവെങ്കിലും ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളര്‍ത്തിയത്. എന്നാല്‍ എന്റെ മോന്‍ എന്നെ ഉപേക്ഷിച്ചു. മകള്‍ക്ക് മാത്രമാണ് എന്നോട് സ്‌നേഹം ഉള്ളത്. […]

മിതാലി രാജായി താപ്‌സി പന്നു എത്തുന്നു; ‘സബാഷ്’ മിത്തു പറയുന്നത് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്റെ ജീവിതം

സ്വന്തം ലേഖകന്‍ മുംബൈ: ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ‘സബാഷ് മിത്തു’ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് താപ്‌സി പന്നു. ഇതിനായി ക്രിക്കറ്റ് കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ് അവര്‍. ‘ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റ് കളിച്ചിേട്ടയില്ല. ഒരു കാഴ്ചക്കാരിയും ആരാധികയും മാത്രമായിരുന്നു ഇതുവരെ. കളിക്കാനായി ക്രീസിലിറങ്ങൂകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ആ സമ്മര്‍ദം മികവ് പുറത്തെടുക്കാന്‍ സഹായകമാകുെമന്ന് ഞാന്‍ കരുതുന്നു. എന്റെയും മിതാലിയുടെയും പൊതുവിലുള്ള സവിശേഷ ഗുണം ഒരുപക്ഷേ, ഇതായിരിക്കാം.’ -താപ്‌സീ പറയുന്നു. പ്രശസ്ത കോച്ച് […]

പരമശിവനെ കളിയാക്കിയ തനിക്ക് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ? താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ നടി കങ്കണ റാവത്ത്

സ്വന്തം ലേഖകന്‍ മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവാദത്തിലകപ്പെട്ട ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. പരമശിവനെ കളിയാക്കിയ അലി അബ്ബാസിന് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. പ്രതിഷേധം ശക്തമായതോടെ താണ്ഡവിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദു ദേവനായ […]

‘ഈ സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്‌സെങ്കിലും കൂടുതല്‍ നടന്നാല്‍ എനിക്ക് അത്രയും സന്തോഷം’; വിവാദ പരാമര്‍ശവുമായി മഹത്തായ ഇന്ത്യന്‍ അടുക്കളയുടെ സംവിധായകന്‍ ജിയോ ബേബി

സ്വന്തം ലേഖകന്‍ കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഇന്ത്യന്‍ അടുക്കള മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചര്‍ച്ചകള്‍ക്ക് വഴിവച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ‘വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്. ഒരു പരിധി വരെ ആണുങ്ങളുടെയും ഒരുപാട് അളവില്‍ പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യമാണ് അതുകൊണ്ട് നഷ്ടമാകുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു […]

ജനുവരി 14, ഇന്നത്തെ സിനിമ

ഇന്നത്തെ സിനിമ കോട്ടയം അഭിലാഷ് – മാസ്റ്റർ : 9.00 AM, 1.00 PM, 5.30 PM ആനന്ദ് – മാസ്റ്റർ : 9.00 AM, 1.00 PM, 5.30 PM ആഷ – മാസ്റ്റർ : 9.00 AM, 1.00 PM, 5.30 PM അനുപമ – മാസ്റ്റർ : 9.00 AM, 1.00 PM, 5.30 PM. ധന്യ – മാസ്റ്റർ (3ഷോ) : 9.30 AM, 2.00 AM, 6.00 PM രമ്യ – മാസ്റ്റർ (3 ഷോ) : […]

വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും […]

മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍ കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്. തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. ഗംഗ എന്ന കഥാപാത്രത്തിന്റെ ചിത്തഭ്രമത്തിനപ്പുറം ദുരന്തകഥയിലെ നാഗവല്ലിക്ക് ആ രൂപം നല്‍കിയതാരെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അതിനുത്തരമാവുകയാണ് ഹരിശങ്കറിന്റെ ഫേസ്ബുക്് കുറിപ്പ്, ഹരിശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം; കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം […]