വിവാദങ്ങൾക്ക് വിരാമം ; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയ്ൻ നിഗം : മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ വിവാദങ്ങൾക്ക് വിരാമം. അമ്മയ്ക്ക് ഷെയ്ൻ നൽകിയ വാക്ക് പാലലിച്ചു. മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ നിഗം. പ്രതിഫല തർക്കം മൂലം മുടങ്ങിക്കിടന്നതായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ്. ഏഴ് ദിവസം സമയമെടുത്താണ് ഷെയ്ൻ ഡബ്ബിങ് പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന. ഡിസംബർ ഒൻപതിന് നടന്ന അമ്മയുടെ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ ഉറപ്പ് നൽകിയിരുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലമായിരുന്നു അറിയിച്ചത്.

മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ രംഗത്തെ നടനും സംവിധായകനുമായ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ .പി.നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി വിവാഹത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. സുഹൃത്തുക്കൾക്കും സിനിമാ രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടത്തും. ഡ്രാമ, ഫൈനൽസ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധയനായ നിരഞ്ജ് ആണ് സച്ചിന്റെ സഹോദരൻ

ജനുവരി 14, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

മസിലളിയൻ ഇനി കുടവയറൻ : മേക്കോവറുമായി ഉണ്ണി മുകുന്ദൻ

  സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ മസിലൊക്കെ മാറ്റി കുടവയറനാവുകയാണ് ഇപ്പോൾ. പുതിയ ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദൻ കുടവയറൻ ആകുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവർ താരം പുറത്തുവിട്ടിരിക്കുകയാണ്. ജയകൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുക. മേപ്പടിയാൻ എന്നാണ് ഉണ്ണിയുടെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇതിനെക്കുറിച്ച് താരം ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.     ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് […]

ഡിസംബർ 24, ഇന്നത്തെ സിനിമ

കോട്ടയം *അഭിലാഷ്: മാമാങ്കം – ( മലയാളം , നാല്‌ഷോ) 10.30 am, 02.00 pm, 5.15 pm, 8.45 pm * ആനന്ദ് : പ്രതി പൂവൻകോഴി – ( മലയാളം നൂൺഷോ) 11.00 am ദബാങ്ങ് 3 (ഹിന്ദി 3ഷോ) 2.00 pm, 5.30 pm, 08.45 pm * അനശ്വര : ഹീറോ (തമിഴ് ) – 10.45 am. തമ്പി (തമിഴ് മൂന്ന് ഷോ) 02.00 am, 5.45 pm, 08.45 pm * ആഷ ദബാങ്ങ് 3 […]

ഡിസംബർ 23, ഇന്നത്തെ സിനിമ

കോട്ടയം *അഭിലാഷ്: മാമാങ്കം – ( മലയാളം , നാല്‌ഷോ) 10.30 am, 02.00 pm, 5.15 pm, 8.45 pm * ആനന്ദ് പ്രതി പൂവൻകോഴി- ( മലയാളം നൂൺഷോ) 11.00 am ദബാങ്ങ് 3 (ഹിന്ദി 3ഷോ) 2.00 pm, 5.30 pm, 08.45 pm * അനശ്വര ഹീറോ (തമിഴ് രണ്ട്‌ഷോ) – 10.45 am, 02.00 pm. തമ്പി (തമിഴ് രണ്ട ്‌ഷോ) – 5.45 pm, 08.45 pm * ആഷ ദബാങ്ങ് 3 ( ഹിന്ദി […]

രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും. സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നൽകുകയും അതിന്റെ രാഷ്ട്രീയം […]