ഭിക്ഷയാചിക്കാന്‍ രണ്ടു പാത്രമെങ്കിലും മിച്ചം വയ്ക്കണം; ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടൂ എന്ന് മറുപടി; നടി മീനാ ഗണേഷിന്റെ ദുരവസ്ഥ
സ്വന്തം ലേഖകന്‍
കൊച്ചി: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച കലാകാരിയാണ് മീനാ ഗണേഷ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലില്‍ കൂടി തന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയാണ് മീന.
മകന്‍ ഉപേക്ഷിച്ചു പോയ മീന ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു വീട്ടില്‍ ആണ് താമസിക്കുന്നത്.
‘വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളര്‍ത്തിയത്. ഭര്‍ത്താവ് മരിച്ചുവെങ്കിലും ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളര്‍ത്തിയത്. എന്നാല്‍ എന്റെ മോന്‍ എന്നെ ഉപേക്ഷിച്ചു. മകള്‍ക്ക് മാത്രമാണ് എന്നോട് സ്‌നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകള്‍ ആണ്. ഞാന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവള്‍ എന്നെ വിളിക്കാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമകനും എന്നോട് നല്ല സ്‌നേഹം ആണ്. അവര്‍ അവരുടെ വീട്ടില്‍ ചെന്ന് നില്ക്കാന്‍ എന്നോട് പറയാറുണ്ട്. പക്ഷെ ഞാന്‍ പോകില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാന്‍ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യാ ചെയ്താലോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്‌നേഹം ആണ് അതില്‍ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നത്. എന്റെ മകന്‍ എന്നെ ഉപേക്ഷിച്ചു.
ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു അബദ്ധം കാണിച്ചു. മകന്‍ സ്‌നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞു. അത് വിശ്വസിച്ച് ഞാന്‍ അത് അവന്റെ പേരില്‍ എഴുതിയും വെച്ച്. ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്‌സി, ഫ്രിഡ്ജ്, അലമാര, കട്ടില്‍ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാന്‍ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാന്‍ ആണ് മരുമകള്‍ പറഞ്ഞത്. എന്റെ മകന്‍ ഒരക്ഷരം മിണ്ടാതെ അത് കേട്ട് നിന്നു.