രണ്ട് ദിവസം കുട്ടികളെ ഉപ്പായ്‌ക്കൊപ്പം താമസിക്കാന്‍ വിട്ടു; തിരിച്ചെത്തിയത് കുഞ്ഞുങ്ങളുടെ മൃതശരീശം; പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള പ്രതികാരം തീര്‍ത്തത് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന്; കൊലപ്പെടുത്തുന്നതിന് മുന്‍പ് പുതുവസ്ത്രവും ഭക്ഷണവും വാങ്ങി നല്‍കി; നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ സഫീറിന്റെ ക്രൂരമനസ്സ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നൈനാംകോണം സ്വദേശിയായ സഫീര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോഡ്രൈവറായിരുന്ന സഫീര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. സഫീറിന്റെ ഭാര്യ കുട്ടികളോടൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം. രണ്ടുദിവസം മുമ്പാണ് മക്കളെ സഫീര്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണം, അവരെ എന്റെയൊപ്പം അയക്കണം എന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയുടെ ഒപ്പമാണല്ലോ […]

കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയത്. ശരണ്യയെ തെളിവെടുപ്പിനായി ആദ്യം വീട്ടിലെത്തിച്ചപ്പോൾ അച്ചനും അമ്മയും അടക്കമുള്ളവർ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. ബുധനാഴ്ച ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ ബുധനാഴ്ച […]

ഒന്നര വയസുകാരന്റെ മരണം കൊലപാതകം തന്നെ…! രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: അച്ഛനൊപ്പം രാത്രി കിടന്നുറങ്ങിയ ഒന്നരവയസുകാരന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. തയ്യിൽ കടപ്പുറത്തെ ശരണ്യ പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നാണ് കണ്ടെത്തിയത്. തിരയടിച്ചുകയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി […]

രാത്രി അച്ഛനൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും ; മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി അച്ഛനൊപ്പം ഉറങ്ങികിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിനെയും മകൻ ഒന്നരവയസുകാരൻ റിയാന്റെ മൃതദേഹമാണ് ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഞായറാഴ്ച വീട്ടിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്. മാതാപിക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു. കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും […]

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ;യുവതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ മഞ്ചേരി: പുത്തനത്താണിയിൽ സ്വന്തം കുഞ്ഞുങ്ങളെ അമ്മ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയ്ക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പുന്നത്താണിയിൽ ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ (30)യെയാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മക്കളായ മുഹമ്മദ് ഷെബീൽ (9), ഫാത്തിമ റഷീദ (7) എന്നിവരെയാണ് യുവതി കൊലപ്പെടുത്തിയത്. 2013 ഡിസംബർ നായിരുന്നു സംഭവം. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന വഴി റോഡരികിലെ കിണറ്റിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അതേസമയം […]

സ്വന്തം മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട് ഞെട്ടി പൊലീസ് ; മകളെ കൊലപ്പെടുത്താന്‍ നാല് ദിവസം കാത്തിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട്   ഞെട്ടി പൊലീസ്.മകളെ കൊലപ്പെടുത്താന്‍ താൻ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നെന്ന്  അറസ്റ്റിലായ അമ്മ പൊലീസിന്  മൊഴി നൽകി. ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ സാലി […]

അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ കടബാദ്ധ്യതയെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; അച്ഛന് ജീവപര്യന്തം തടവും 10000 രൂപ പിഴയും

  സ്വന്തം ലേഖകൻ കൊച്ചി : അഞ്ചു വർഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷം കിട്ടിയ മകനെ ചികിത്സയെ തുടർന്നുള്ള കടബാദ്ധ്യതയിൽ മനംനൊന്ത് കൊലപ്പെടുത്തിയ കേസിൽ അച്ഛനെ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും. പെരുമ്പാവൂർ ചൂരമുടി വെള്ളപ്ലാവിൽ വീട്ടിൽ ബാബുവിനെയാണ് (38) മകൻ വാസുദേവിനെ (6) കൊലപ്പെടുത്തിയ കേസിൽ എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളുകയായിരുന്നു. കോടതി അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഇതു വരികയില്ലെന്നും വ്യക്തമാക്കി. വിചാരണ വേളയിലുടനീളം കുറ്റസമ്മതം നടത്തിയ […]

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം  ലേഖകൻ കോഴിക്കോട്:  സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  അമ്മ പൊലീസ് അറസ്സിൽ . കോഴിക്കോട് എട്ടേനാൽ-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് തിരിപ്പൂർ സ്വദേശിനിയായ ധനലക്ഷ്മിയാണ്  മകനായ റിഷിധിനെ  വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് ധനലക്ഷ്മി കുഞ്ഞിനെ എറിഞ്ഞത്. തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച്‌ അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച്‌ പറഞ്ഞത്. […]