video
play-sharp-fill

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി; റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം മയ്യനാട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളെ കണ്ടെത്തി. എട്ടരയോടെ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്.   ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ചിൽഡ്രൻസ് ഹോമിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

ദേവനന്ദയുടെ കുടുംബത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ആറാംക്ലാസുകാരന്റെ ദുരൂഹ തിരോധാനം ; കാണാതായത് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ

സ്വന്തം ലേഖകൻ പത്തനംതിട്ട: പെരുനാട് കൂനംകരയിൽ ആറാംക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരനെയാണ് വ്യാഴാഴ്ച പുലർച്ച മുതൽ കാണാതായത് . പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ […]

വീട്ടിൽ ഒരു നായ ഉണ്ടായിരുന്നെങ്കിലോ, കുട്ടികളെ തട്ടിക്കൊണ്ട് പോവാനെത്തുന്നവർ അല്പമൊന്ന് മടിക്കും : കുഞ്ഞുങ്ങളുള്ള വീടുകളിൽ നായയെ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : ഏഴ് വയസുകാരി ദേവനന്ദയെ കാണാതായതും തുടർന്ന് ഇത്തിക്കരയാറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. അത് കൂടാതെ നിരവധി കുട്ടികളെയാണ് വീട്ടിൽ നിന്നും വീടിന്റെ പരിസരങ്ങളിൽ നിന്നും കാണാതാവുന്നത്. ഈ സാഹചര്യത്തിൽ […]

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്. […]

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ സംശയങ്ങൾ ഉന്നയിച്ച് ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻപിള്ള. കുഞ്ഞിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ കാണാതാവുന്ന സമയത്ത് അവൾ ഷാളൊന്നും കൈവശം വച്ചിരുന്നില്ലെന്നും […]

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണ്മാനില്ല ; കുട്ടിയെ കണ്ട് കിട്ടുന്നവർ 9946088413 എന്ന നമ്പരിൽ ബന്ധപ്പെടുക

സ്വന്തം ലേഖകൻ കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണ്മാനില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിയെ കാണാതായത്. കൊല്ലം കൊട്ടാരക്കര നെടുമൺകാവ് ഇളവൂരിലാണ് സംഭവം. ആറുവയസുള്ള ദേവനന്ദയെ ആണ് കാണാതായത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. […]