കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒരുമിച്ച് ഭരിക്കുന്ന കാലം വീദൂരമല്ല, കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത കൈബദ്ധമായി മാത്രം കണ്ടാൽ മതി ; രാജസേനൻ

കേരളത്തിൽ ന്യൂനപക്ഷവും ബി.ജെ.പിയും ഒരുമിച്ച് ഭരിക്കുന്ന കാലം വീദൂരമല്ല, കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത കൈബദ്ധമായി മാത്രം കണ്ടാൽ മതി ; രാജസേനൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നു സംവിധായകൻ രാജസേനൻ. കുറേ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ന്യൂനപക്ഷങ്ങളും കേരളത്തിൽ ബിജെപിയെ പതിവുപോലെ തോൽപ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല, ഇനി എങ്ങും തോൽക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി തോറ്റിട്ടില്ല എന്ന കാര്യം മനസ്സിലാക്കണമെങ്കിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലം മലയാളി കാണണം. അതുകൊണ്ട് തന്നെ കേരളത്തിലെ തോൽവിയെ മലയാളി വീണ്ടും ചെയ്ത ഒരു കൈയബദ്ധം എന്നുമാത്രം കരുതിയാൽ മതി എന്നും രാജസേനൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേന്ദ്രനും സുരേഷും പ്രകാശ ബാബുവും തോറ്റപ്പോൾ ആർക്കൊക്കെയോ എവിടെയൊക്കെയൊ ഉള്ളിൽ സന്തോഷം തോന്നിക്കാണും. എന്നാൽ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാൻ പറയുന്നു, കേരളത്തിൽ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ച് ഭരിക്കുന്ന കാലം വിദൂരമല്ല. രാജ്യമാകെ ആർഎസ്എസിന്റെയും ബിജെപിയുടെയും വേരുകൾ പന്തലിച്ചുകഴിഞ്ഞു. കേരളത്തിലും അത് സംഭവിക്കും. ഇത് ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല. ദീർഘവീക്ഷണമുള്ള കലാകാരന്റെ വാക്കുകളാണ്. നമുക്ക് കാത്തിരിക്കാമെന്നും രാജസേനൻ പറഞ്ഞു.

കേരളത്തിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുവരുമെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുന്ന ബിജെപിക്കു കനത്ത തിരിച്ചടിയാണു തെരഞ്ഞെടുപ്പ് നൽകിയത്. ഒരു മണ്ഡലത്തിലും നില മെച്ചപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞില്ല. കരുത്തുള്ള മൂന്നു മണ്ഡലങ്ങളിൽ ഒരിടത്തു പോലും നല്ലൊരു മത്സരം കൊടുക്കാനും സാധിച്ചില്ല.

Tags :