ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു..! വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്ക്..! ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും കത്തിയമർന്നു..! 50 ശതമാനത്തോളം പൊള്ളലേറ്റ വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ​വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽപിജി ​ഗ്യാസിന്റെ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും […]

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 മരണം…! നിരവധി പേർക്ക് പരിക്ക്..! പലരുടെയും നില ഗുരുതരം

സ്വന്തം ലേഖകൻ കാഞ്ചീപുരം : തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും . നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. നാട്ടുകാരും പൊലീസുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പരുക്കേറ്റവരെ കാഞ്ചീപുരം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു;വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയവരാണ് ദുരന്തത്തിനിരയായത്

ചെന്നൈ: ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ഊരമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആർ ആർ അപ്പാർട്ടുമെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമൻ എന്നയാളുടെ പേരിലുള്ളതാണ് ഈ അപ്പാർട്ടുമെന്റ്. കഴിഞ്ഞവർഷം ഇയാൾ മരിച്ചിരുന്നു. ഇയാളുടെ ഭാര്യ ഗിരിജയടക്കമുള്ള ബന്ധുക്കൾ ദുബായിലാണ് താമസം. വെങ്കിട്ടരാമന്റെ ചരമവാർഷികാചരണത്തിനുവേണ്ടിയാണ് കഴിഞ്ഞദിവസം ഇവർ നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്. ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കുംമൂവരും […]