കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം;  8 മരണം…! നിരവധി പേർക്ക് പരിക്ക്..! പലരുടെയും നില ഗുരുതരം

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 മരണം…! നിരവധി പേർക്ക് പരിക്ക്..! പലരുടെയും നില ഗുരുതരം

സ്വന്തം ലേഖകൻ

കാഞ്ചീപുരം : തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും . നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും പൊലീസുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

പരുക്കേറ്റവരെ കാഞ്ചീപുരം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.