രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കും ; അമിത് ഷാ

സ്വന്തം ലേഖിക ന്യൂഡൽഹി : രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 19 ലക്ഷം ആളുകളാണ് രേഖകൾ തയ്യാറാക്കത്തതിനാൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിനിടയിലാണ് രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടിൽ കൂടുതൽ കുട്ടികളായാൽ വോട്ടവകാശം ഇല്ലാതാകും: നിർണ്ണായക നിയമവുമായി കേന്ദ്ര സർക്കാർ; പദ്ധതി അവതരിപ്പിച്ചത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് കിഷോർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയ്ക്ക് പിന്നാലെ രാജ്യത്തെ ജന സംഖ്യയെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാരാണ് ഇപ്പോൾ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ ജനങ്ങൾക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂ എന്നും , രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ വോട്ട് അവകാശം നിഷേധിക്കണമെന്നും അടക്കമുള്ള വിവാദ നിർദേശങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിൽ പുതിയ നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി […]