വളരും തോറും പിളരുന്ന കേരളാ കോൺഗ്രസും ; വളരും തോറും വോട്ട് മറിച്ച് വില്പന ഉഷാറാക്കുന്ന ബിജെപിയും ; കഴിഞ്ഞ തവണ മഞ്ചേശ്വരത്തെ 80 വോട്ടുകളുടെ വ്യത്യാസം 7923 ആയി ; കോന്നിയിൽ 7000 വോട്ടുകളും അരൂരിൽ 10000 വോട്ടുകളും എറണാകുളത്ത് 4000 വോട്ടുകളും കാണാനില്ല

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വളരും തോറും പിളരുമെന്ന കെ എം മാണി സാറിന്റെ സിദ്ധാന്തം പോലെതന്നെയാണ് ബിജെപിയുടെ വോട്ട് മറിച്ച് വില്പന. കച്ചവടക്കാർ എന്ന ആരോപണം ഒരുപാട് കേട്ടിട്ടുള്ളവരാണ് ബിജെപിക്കാർ. അടുത്തകാലത്താണ് ഈ ചീത്തപ്പേര് മാറ്റി ബിജെപി ഇവിടെ വളർന്നു തുടങ്ങിയത്. എന്നാൽ, പാലാ ഉപതിരഞ്ഞെടുപ്പോടെ ബിജെപിക്ക് വോട്ടുകച്ചവടക്കാർ എന്ന ചീത്തപ്പേര് വീണ്ടും ലഭിച്ചു. അവിടെ വോട്ടുകച്ചവടം നടന്നെന്ന് പരസ്യമായി തന്നെ നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോഴും ബിജെപി സമാന ആരോപണം നേരിടുന്നുണ്ട്. എൻഡിഎക്ക് ഒപ്പം നിന്ന […]

കോന്നിയിൽ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാർ ; 23 വർഷത്തിന് ശേഷം കോന്നിയിൽ ചെങ്കൊടി ഉയർന്നു

  സ്വന്തം ലേഖിക കോന്നി : യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എൽഡിഎഫിൻറെ യുവ സ്ഥാനാർത്ഥി കെ യു ജനീഷ് കുമാർ ചെങ്കൊടി ഉയർത്തുന്നു. ഭൂരിപക്ഷം 10031. കോന്നിയിൽ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വർഷത്തിന് ശേഷമാണ് കോന്നിയിൽ ചെങ്കൊടി ഉയരുന്നത് . ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വോട്ടുകൾക്ക് മോഹൻ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്‌കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്‌.

ഉപതെരഞ്ഞെടുപ്പ് : ബിജെപിയുടെ പൊടിപോലും കാണാനില്ല ; മഞ്ചേശ്വരത്ത് മാത്രം രണ്ടാം സ്ഥാനം

  സ്വന്തം ലേഖിക കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ അഞ്ച് മണ്ഡലങ്ങളിലും എൻഡി എ വളരെ പിന്നിലാണ്. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാംസ്ഥാനത്താണ്. എൽഡിഎഫിന്റെ കെ യു ജനീഷ് കുമാർ ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി മനോജ് കുമാർ രണ്ടാം സ്ഥാനത്താണ്. ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂർക്കാവിൽ എൻഡിഎയുടെ എസ് സുരേഷ് കുമാർ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് ഒന്നാമത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കെ മോഹൻകുമാർ രണ്ടാംസ്ഥാനത്താണ്. […]

മഹാരാഷ്ട്രയിൽ ബിജെപി മുന്നിൽ ; ഹരിയാനയിൽ കോൺഗ്രസിന് നേരിയ മുന്നേറ്റം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം. മഹാരാഷ്ട്ര-ബി.ജെ.പി 167, കോൺഗ്രസ് 85, ഹരിയാന ബി.ജെ.പി-45,കോൺഗ്രസ് 28 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ലീഡ്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയിൽ 145 സീറ്റാണ് വേണ്ടത്. ഹരിയാനയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാദ്ധ്യതകളും ചില എക്സ്റ്റ്പോളുകൾ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ, ബി.ജെ.പി അദ്ധ്യക്ഷൻ […]

മുൻകൂർ ജ്യാമ്യമെടുത്ത് ബി. ജെ. പി, വട്ടിയൂർക്കാവിൽ ആശങ്കയെന്ന് സ്ഥാനാർത്ഥി

  സ്വന്തം ലേഖിക തിരുവനന്തപുരം : കഴിഞ്ഞ ദിവസം കേരളത്തിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വട്ടിയൂർക്കാവ്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷ്. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൽ.ഡി.എഫിനായി മറിച്ചു നൽകി, യു.ഡി.എഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിവേ അദ്ദേഹം വ്യക്തമാക്കി. അതേ സമയം വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ തനിക്ക് ആശങ്കയുണ്ടെന്നും സുരേഷ് അഭിപ്രായപ്പെടുന്നു. വട്ടിയൂർക്കാവിൽ […]

ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു ; അഞ്ചര വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു,കുറ്റപ്പെടുത്താതെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് : മൻമോഹൻ സിംങ്

സ്വന്തം ലേഖകൻ മുംബൈ: എല്ലാ പ്രശ്‌നങ്ങൾക്കുംകാരണം പഴയ സർക്കാരാണെന്നു പറഞ്ഞുകൊണ്ടിരിക്കാതെ അവ പരിഹരിച്ചുകാണിക്കുകയാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യേണ്ടതെന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പറഞ്ഞു. അഞ്ചരവർഷമായി ഭരണത്തിലിരുന്നിട്ടും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് മുൻ സര്ഡക്കാരിന്റെ ഭാഗത്തെ തെറ്റുകൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും ധനമന്ത്രിയായിരുന്നപ്പോഴും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞു. ചില പിഴവുകളും വന്നിട്ടുണ്ട്.എന്നാൽ അഞ്ചരവർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു. പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ഇത്രയുംസമയം ധാരാളമായിരുന്നു. അതുകൊണ്ട് കുറ്റങ്ങൾ മുഴുവൻ യു.പി.എ.യുടെ തലയിൽ ചുമത്തുന്നതിൽ അർഥമില്ല അത് പറരിഹരിക്കുകയാമ് വേണ്ടതെന്നും മൻമോഹൻ സിംങ് പറഞ്ഞു. മൻമോഹൻസിങ് പ്രധാനമന്ത്രിയും രഘുറാംരാജൻ […]

എൽ.ഡി.എഫിന് തലവേദനയായി അരൂരിൽ പച്ചയിലും മഞ്ഞയിലുള്ള അരിവാൾ ചുറ്റിക ; കടുത്ത പരിഹാസവുമായി കോൺഗ്രസ്സും ബി.ജെ.പിയും രംഗത്ത്

  സ്വന്തം ലേഖിക അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്. സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും […]

‘അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത് ; ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കഴിയൂ’ : മുഖ്യമന്ത്രി

സ്വന്തം ലേഖിക കോന്നി: കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യവത്കരണത്തിലൂടെയും വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാസ്ഥാപനങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് മൻമോഹൻസിങ് സർക്കാർ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബിജെപി സർക്കാർ ബില്ലുകൾ പാസാക്കിയത്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. ബില്ലുകൾ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് […]

കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയുമായി ബി.ജെ.പി : നേതാക്കൾക്ക് പിന്നാലെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് ശക്തമായ റെയ്ഡ്

  സ്വന്തം ലേഖിക കർണ്ണാടക, കേരളം, തെലങ്കാനയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എൻഫോർസ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എ.ഐ.സി.സിയുടെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചാണ് ബി.ജെ.പി മുന്നേറുന്നത്. തുടർച്ചയായ രണ്ടാം വട്ടവും കേന്ദ്രഭരണം നഷ്ടപ്പെട്ട കോൺഗ്രസിനെ പിടിച്ചുനിറുത്തിയിരുന്നത് കർണ്ണാടകയിലെ നേതാക്കളും അവരുടെ ഭരണവും ആയിരുന്നു. കോൺഗ്രസ് നേതാക്കളായ മുൻ മന്ത്രി ജി. പരമേശ്വരയ്യയുടെയും ആർ.എൽ ജാലപ്പയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇവർ റെയ്ഡുകൾ നടത്തിയിരിക്കുകയാണ്. ഇതിനുപുറമേ എ ഐ സി […]

ഞാൻ പാർട്ടി വിട്ടു , ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം : കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മർ

സ്വന്തം ലേഖിക കോഴിക്കോട്: ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് കാലിക്കറ്റ് മുൻ രജിസ്ട്രാർ ടികെ ഉമ്മറിന്റെ തുറന്ന് പറച്ചിൽ. അങ്ങനെ തോന്നിയതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും രാജിവെയ്ക്കാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാർട്ടിയുമായി യോജിച്ചു പോകുവാൻ കഴിയില്ലെന്ന ചിന്ത അവസാനം എത്തിയത് രാജിയിൽ ആയിരുന്നുവെന്നും ഉമ്മർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിക്കറ്റ് സർവകലാശാലയിലെ മുൻ രജിസ്ട്രാറും വിവിധ കോളേജുകളിൽ അധ്യാപകനുമായ സേവനം അനുഷ്ഠിച്ച പ്രൊഫ. ടികെ ഉമ്മർ ബിജെപിയിൽ ചേർന്നത്യ ഓൺലൈൻ വഴിയാണ് അംഗത്വം എടുത്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ […]