രണ്ടിൽ കൂടുതൽ കുട്ടികളായാൽ വോട്ടവകാശം ഇല്ലാതാകും: നിർണ്ണായക നിയമവുമായി കേന്ദ്ര സർക്കാർ; പദ്ധതി അവതരിപ്പിച്ചത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് കിഷോർ

രണ്ടിൽ കൂടുതൽ കുട്ടികളായാൽ വോട്ടവകാശം ഇല്ലാതാകും: നിർണ്ണായക നിയമവുമായി കേന്ദ്ര സർക്കാർ; പദ്ധതി അവതരിപ്പിച്ചത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് കിഷോർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയ്ക്ക് പിന്നാലെ രാജ്യത്തെ ജന സംഖ്യയെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാരാണ് ഇപ്പോൾ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ ജനങ്ങൾക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂ എന്നും , രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ വോട്ട് അവകാശം നിഷേധിക്കണമെന്നും അടക്കമുള്ള വിവാദ നിർദേശങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ലോക ജനസംഖ്യാ ദിനത്തിൽ പുതിയ നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് രംഗത്ത് എത്തിയത്. രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. ഈ നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ജനസഖ്യ ക്രമാതീതമായി ഉയരുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്ലാമികരാഷ്ട്രങ്ങള്‍ പോലും ജനസഖ്യാ നിയന്ത്രണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനസഖ്യാ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ക്രമാതീതമായ ജനസഖ്യാ വര്‍ദ്ധനവ് പ്രകൃതി വിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളിയാണ്. ശക്തമായ നിയമം വഴി ഇത് തടണമെന്നും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.