പിടിതരാതെ ബിഷപ്പ് ഫ്രാങ്കോ : കോടതിയിൽ ഹാജരാകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ മുഴുവൻ കള്ളം ; താമസിക്കുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണിലല്ല, യാത്രാ അനുമതി തേടിയില്ലെന്നും റിപ്പോർട്ട്
സ്വന്തം ലേഖകൻ കോട്ടയം : പീഡനക്കേസിൽ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ വൈകിപ്പിക്കാൻ കോടതിയെ കബളിപ്പിച്ചുവെന്ന് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലാണെന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് അധികൃതർ അനുമതി നൽകിയില്ലെന്നുമാണ് ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോയുടെ അഭിഭാഷകൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചത്. ജലന്ധർ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് സിവിൽ ലൈൻസ് മേഖലയിലാണ്. എന്നാൽ ഈ പ്രദേശം ഇതുവരെ കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടില്ല. കുറഞ്ഞത് അഞ്ച് കൊവിഡ് കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്താലേ ഒരു പ്രദേശം […]