ബിഷപ്പ് ഫ്രാങ്കോ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്നു ; ദേശീയ – സംസ്ഥാന വനിതാ കമ്മിഷനുകൾക്ക് പരാതിയുമായി ഇരയാക്കപ്പെട്ട കന്യാസ്ത്രീ

ബിഷപ്പ് ഫ്രാങ്കോ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്നു ; ദേശീയ – സംസ്ഥാന വനിതാ കമ്മിഷനുകൾക്ക് പരാതിയുമായി ഇരയാക്കപ്പെട്ട കന്യാസ്ത്രീ

 

സ്വന്തം ലേഖിക

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കന്യാസ്ത്രീ ദേശീയ – സംസ്ഥാന വനിതാ കമ്മിഷനും പരാതി നൽകിയിരിക്കുന്നത്. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
ഇതുസംബന്ധിച്ചാണ് ദേശീയ സംസ്ഥാന വനിതാ കമ്മിഷനുൾക്ക് കന്യാസ്ത്രീ പരാതി നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും കന്യാസ്ത്രീ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26ന് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ ബലാത്സംഗക്കേസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ ബിഷപ്പ് ജലന്ധറിലാണുള്ളത്.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ നവംബർ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കുറവിലങ്ങാട് പൊലീസ് സമൻസ് നൽകി. കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമൻസ് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group