അക്കൗണ്ടിലെ പണം മീനും പച്ചക്കറിയും വിറ്റ് കിട്ടിയത്; കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകണം; കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി

സ്വന്തം ലേഖകന്‍ ബെംഗളുരു: അക്കൗണ്ടിലുള്ളത് കള്ളപ്പണമല്ലെന്നും കൂടുതലായുള്ള പണം മീന്‍-പച്ചക്കറി വ്യാപാരത്തിലൂടെ സമ്പാദിച്ചിതാണെന്ന് ബിനീഷ് കോടിയേരിയുടെ വാദം. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നല്‍കിയത്. ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ […]

തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ ബെംഗളൂരു: പല വിവാദങ്ങളും തനിക്കെതിരെ ഉയര്‍ന്നിട്ടും അതില്‍ നിന്നെല്ലാം ഊരിപ്പോയ ആളാണ് കൊടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കൊടിയേരി. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ബിനീഷ് അഴിക്കുള്ളിലായിട്ട് 96 ദിവസങ്ങള്‍ പിന്നിടുന്നു. ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു നടന്ന ബിനീഷ് കോടിയേരി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അതീവ ക്ഷീണിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ബിനീഷിനെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ത്തിട്ടുമില്ല. എന്നിട്ടും 96 ദിവസങ്ങള്‍ക്കിപ്പുറവും ബിനീഷിന് ജാമ്യം കിട്ടിയിട്ടില്ല. […]

ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: നാല് ദിവസത്തെ ലോക്കപ്പ് വാസം മാനസികമായും ശാരീരികമായും ബിനീഷിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. ലോക്കപ്പിനുള്ളിലെ കൊതുകു കടിയും ഒപ്പം ഛർദ്ദിയും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്കപ്പിനുള്ളിൽ ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നലേയും ഇ.ഡിയ്‌ക്കെതിരെയാണ് ബിനീഷ് പ്രതികരിച്ചത്.താൻ ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് പറഞ്ഞു.ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയ്ക്കായി ബൗറിങ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടർച്ചയായ ചോദ്യം ചെയ്യലാണ് ബിനീഷിന് നേരിടേണ്ടി വരുന്നത്.ഇതേതുടർന്ന് കടുത്ത നടുവേദനയും […]