ഏഷ്യാനെറ്റ് എംഡി മാധവനോട് നോ പറയാൻ വയ്യാതെ മോഹൻലാൽ ; കഴിഞ്ഞ സീസണിൽ രജത് കുമാർ ഉണ്ടാക്കിയ നിയമകുരുക്കുകൾക്കിടയിലും അവതാരകനായി ഈ സീസണിലും ലാൽ തന്നെ ; ബിഗ്‌ബോസ് സീസൺ 3 ഉടൻ എത്തും
സ്വന്തം ലേഖകൻ കൊച്ചി: ബിഗ്‌ബോസിന് വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ അഭിനയിക്കുന്നത്. അതിന് ശേഷം ബിഗ് ബോസിലേക്ക് ലാൽ എത്തും. പുതിയ മത്സരാർത്ഥികളാകും ഇത്തവണ ഉണ്ടാവുക. എൻഡമോൾഷൈൻ ഗ്രൂപ്പാണ് ബിഗ് ബോസ് നിർമ്മിക്കുന്നത്. ബിഗ്‌ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രജത് കുമാറിന്റെ മുളക് തേക്കലും പുറത്താകലും വിവാദമായി. ഇതിനിടെ കോവിഡ് […]