ഒടുവിൽ വമ്പൻ ട്വിസ്റ്റ്..! വിജയ് പി നായർ ക്ഷണിച്ചിട്ടാണ് ലോഡ്ജിൽ പോയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ; ഇവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നൽകിയ ജാമ്യാപേക്ഷയിൽ വമ്പൻ ട്വിസ്റ്റ്‌വിജയ് പി നായർ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിലേക്ക് പോയതെന്ന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഇവർക്കെതിരെയുള്ള ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലുണ്ട്. വിജ്‌യ് പി നായർ വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീർപ്പു ചർച്ചയ്ക്ക് പോയത്. എന്നാൽ വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും […]

ജാമ്യം ലഭിച്ചാൽ ചാനലിൽ കത്തിക്കയറാനിരുന്നവർ ജാമ്യം കിട്ടാതായതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി ; യൂട്യൂബറെ തല്ലിയ കേസിൽ അഭിമാനപൂർവ്വം ജയിലിൽ പോകുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല : പിന്നാലെ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിലിൽ. ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മി അറയ്ക്കലും അവരവരുടെ വീടുകളിലില്ല. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. വിജയ് പി നായരെ മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപ്രതികളുടെയും മുൻകൂർ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് പി […]

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം : വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു ; നടപടി സൈബർസെല്ലിന്റെ പരാതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : യൂട്യൂബിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. സൈബർസെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ഇയാൾ യൂട്യൂബിൽ അപ്‌ലോഡ്‌  ചെയ്ത എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽനായർക്കെതിരെ നടന്ന പ്രതിഷേധം വാർത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ […]

ദേഷ്യം വരുമ്പോൾ കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരൂ ; ഉത്തമ മനുഷ്യർ ശബ്ദതാരാവലിയോ മറ്റോ നോക്കി സ്ത്രീ വിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികൾ കണ്ടുപിടിച്ച് കൊടുക്കണം, അവർ പ്രയോഗിക്കട്ടെ : പ്രതികരണവുമായി ദീപ നിശാന്ത്

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്ന യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച ഡോ.വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്നംഗ വനിത സംഘം താമസസ്ഥലത്തെത്തി കയ്യേറ്റം ചെയ്തത്. ഈ സംഭവുമായി ബന്ധപ്പെട്ട് പലതരത്തിലൂള്ള ചർച്ചകളും തുടരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ തന്റെ പ്രതികരണവുമായി ദീപ നിശാന്ത് എത്തിയിരിക്കുകയാണ്. ദേഷ്യം വരുമ്പോ ‘ വത്സ സൗമിത്രേ കുമാരാ മനോഹരാ.. ‘ ന്ന് പാടി ദേഷ്യം തീർക്കാനൊന്നും എല്ലാവർക്കും പറ്റില്ല. കിളിപ്പാട്ടല്ല,തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യർ […]

ആക്ടിവിസ്റ്റുകൾ അകത്തേയ്‌ക്കോ..? നടത്തിയത് അർബർ നക്‌സിലിസം ; ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു : പരാതി നൽകിയ ശേഷം ആക്രമിക്കാനെത്തിയത് പൊലീസിനേയും കുടുക്കിലാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം : യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച ഡോ.വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷമി അറയ്ക്കൽ തുടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വെള്ളായണി സ്വദേശി വിജയ് പി.നായരെയാണ് ഇവർ കയ്യേറ്റം ചെയ്തത്.വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. ഇയാളെ അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.ഒപ്പം ഇവർക്കെതിരെ മോഷണക്കുറ്റവും […]