സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം : വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു ; നടപടി സൈബർസെല്ലിന്റെ പരാതിയിൽ

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം : വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു ; നടപടി സൈബർസെല്ലിന്റെ പരാതിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : യൂട്യൂബിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. സൈബർസെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്.

ഇതോടെ ഇയാൾ യൂട്യൂബിൽ അപ്‌ലോഡ്‌  ചെയ്ത എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽനായർക്കെതിരെ നടന്ന പ്രതിഷേധം വാർത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

യൂട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.

സംഭവത്തിൽ വിജയ്. പി. നായരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഐടി ആക്ടിലെ 67, 67 (മ)വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ചുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.