ജാമ്യം ലഭിച്ചാൽ ചാനലിൽ കത്തിക്കയറാനിരുന്നവർ ജാമ്യം കിട്ടാതായതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി ; യൂട്യൂബറെ തല്ലിയ കേസിൽ അഭിമാനപൂർവ്വം ജയിലിൽ പോകുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല : പിന്നാലെ പൊലീസ്

ജാമ്യം ലഭിച്ചാൽ ചാനലിൽ കത്തിക്കയറാനിരുന്നവർ ജാമ്യം കിട്ടാതായതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി ; യൂട്യൂബറെ തല്ലിയ കേസിൽ അഭിമാനപൂർവ്വം ജയിലിൽ പോകുമെന്ന് പറഞ്ഞവരുടെ പൊടി പോലും കാണാനില്ല : പിന്നാലെ പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ് പി നായരെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിലിൽ.

ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മി അറയ്ക്കലും അവരവരുടെ വീടുകളിലില്ല. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് പി നായരെ മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപ്രതികളുടെയും മുൻകൂർ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിജയ് പി നായരെ മുറിയിൽ കയറി കൈകാര്യം ചെയ്ത നടപടിയെ കോടതി രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു, കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ല.

സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ട്. പ്രതികളുടേത് സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർക്കുകയും ചെയ്തിരുന്നു. ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മൂന്ന് പേരും ഒളിവിൽ പോയതോടെ ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.