കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം; ഝാർഖണ്ഡ് സ്വദേശി പിടിയിൽ; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് സംശയം
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം.പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ് പൊളിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയ ജാദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. […]