എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ പറ്റിയില്ല, എം.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍ ; ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

ചെന്നൈ: എ.ടി.എം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതായതോടെ എ.ടി.എം മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കള്‍. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയിലും മെഷീന്‍ കണ്ടത്. തുടര്‍ന്ന് ഇടപാടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലുപേര്‍ ചേര്‍ന്നാണ് എടിഎം മെഷീനുമായി കടന്നുകളയുകയായിരുന്നു. മാസ്‌ക് ധരിച്ച് എത്തിയവരാണ് കവര്‍ച്ച നടത്തിയത്.

മോഷ്ടാക്കള്‍ എ.ടി.എമ്മില്‍ ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതില്‍ കയറിട്ട് കെട്ടിയാണ് എടിഎം മെഷീന്‍ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു വര്‍ഷമായി എടിഎമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നില്ല. ബാങ്ക് അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.