സംസ്ഥാനത്ത് മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്ബുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട […]

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപ; എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. 625 രൂപയായിരുന്ന ആന്റിജന്‍ പരിശോധനാ നിരക്ക്, 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2100 രൂപയായിരുന്ന ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള […]

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇനിമുതൽ ആന്റിജൻ പരിശോധന മാത്രം ; പ്രതിദിന പരിശോധന അമ്പതിനായിരത്തിൽ എത്തിക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി കൊവിഡ് പരിശോധനയ്ക്ക് ഇനിമുതൽ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതിയെന്ന് സർക്കാർ തീരുമാനം. നേരത്തെ കോവിഡ് പരിശോധനയ്ക്കായി ആന്റിജൻ പരിശോധനയ്‌ക്കൊപ്പം ആർ.ടി പി.സി.ആർ ടെസ്റ്റും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. രോഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളിൽ പരിശോധനകൾ കൂട്ടുന്നതിന് പകരം സെന്റിനൽ സർവെയ്‌ലൻസ് പരിശോധനയിൽ ഇത്തരം ക്ലസ്റ്ററുകളെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇതിന് പകരമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും എല്ലാ ആഴ്ചയും തുടർച്ചയായി പരിശോധനകൾ നടത്താനും തീരുമാനമായിട്ടുണ്ട. സംസ്ഥാനത്ത് ദിവസേന […]