ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കൊച്ചി: ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് പക്ഷത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടത് പക്ഷം കൂടുകര്‍ കരുത്താര്‍ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎം ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. പിറവം എംഎല്‍എ കൂടിയായ അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് അടുപ്പിക്കാന്‍ യാക്കോബായ സഭയിലെ ചിലരും സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. യാക്കോബായക്കാരുടെ പാര്‍ട്ടിയാണ് ജേക്കബിന്റേത്. ഇതിന്റെ തുടര്‍ച്ചയാണ് മകന്‍ അനൂപ് ജേക്കബും. യാക്കോബാ സഭയെ സിപിഎമ്മിന്റെ […]

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ; അശാസ്‌ത്രീയ പ്രചാരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

സ്വന്തം ലേഖകൻ കോഴിക്കോട്:പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാൽ കൊറോണ ബാധിക്കില്ലെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നുവെന്ന എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പ്രചാരണങ്ങൾ വ്യാജമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂള്‍ കേരള (ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്യൂഡോ സയന്‍സ് ആന്‍ഡ് എത്തിക്‌സ്) കൂട്ടായ്മ ആരോപിച്ചു. എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകള്‍ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂള്‍ കേരള ആവശ്യപ്പെട്ടു.ഇരുവർക്കുമെതിരെ ഫേസ്ബുക്കിലൂടെയാണ് ക്യാപ്സ്യൂൾ കേരള രംഗത്ത് […]

പാസ്റ്റർ ജോമോൻ സി.ജോസ് നിര്യാതനായി

സ്വന്തം ലേഖകൻ മുംബൈ : കോട്ടയം, ആർപ്പൂക്കര ചാമക്കാലായിൽ പരേതനായ ജോസ്സ് വർഗീസിന്റെയും മേരി ജോസിന്റെയും മകനായ പാസ്റ്റർ ജോമോൻ സി ജോസ് (46) നിര്യാതനായി. ഭാര്യ റിൽസി ജോമോൻ (അയ്മനം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്) മകൾ : ജെമീമ മേരി ജോമോൻ, മകൻ : ജെറമിയ ജോസ് ജോമോൻ. സഹോദരി : പരേതയായ ജ്യോതിമോൾ. സംസ്‌കാരം : ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നത്ത് വീട്ടിൽ ആരംഭിച്ച് 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ. Contact Number: […]

പാർട്ടിയിൽ പിളർപ്പില്ല, വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയത് അത് പിളർപ്പല്ല ;ജോണി നെല്ലൂരിന്റെ നിലവാരമല്ല തനിക്ക്, അദ്ദേഹത്തെ പോലെ തരംതാഴാൻ എനിക്കാവില്ല :അനൂപ് ജേക്കബ് എം.എൽ.എ

ജി.കെ വിവേക് കോട്ടയം : പാർട്ടിയിൽ പിളർപ്പില്ല, മൂന്ന് വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയതെന്ന് അനൂപ് ജേക്കബ്. ലയനം വേണ്ടെന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. കേരള കോൺഗ്രസിലെ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോപണങ്ങളിൽ ജോണി നെല്ലൂർ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ നിലവാരം അല്ല എനിക്ക്, അദ്ദേഹത്തെപോലെ തരംതാഴാൻ എനിക്കാവില്ല,അതുകൊണ്ട് ആ രീതിയിൽ മറുപടി നൽകില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല സീറ്റ് നൽകാൻ തയ്യാറായതാണ്. പക്ഷെ […]

ഒടുവിൽ ചരിത്രം ആവർത്തിച്ചു: കേരള കോൺഗ്രസ് വീണ്ടും പിളർന്നു ; ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് വീണ്ടും ചരിത്രം ആരംഭിച്ചു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്ന് ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക്. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തന്നെ തുടരാനും തീരുമാനിച്ചു. കോട്ടയത്ത് ജോണി നെല്ലൂർ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവുമായുളള ലയനവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. യോഗം പ്രമേയം അംഗീകരിക്കുകയായിരുന്നു. അനൂപ് ജേക്കബിന്റെ […]