ആശങ്ക വര്‍ദ്ധിക്കുന്നു…! ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു ; ഇതുവരെ രോഗം ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീഷണിയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29,94,734 ആയി ഉയര്‍ന്നിട്ടുണ്ട്.. ആഗോളതലത്തില്‍ 2.06,990 പേരാണ് ഇതുവരെ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ രാഷ്ട്രമായ അമേരിക്കയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു. 54,290 പേരാണ് മരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. ഇറ്റലിയില്‍ കൊവിഡ് […]

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്. അതേസമയം സ്‌പെയിനിൽ 2311 പേരും ഇറാനിൽ 1182 പേരും കൊറോണ മൂലം മരണമടഞ്ഞു. ഇന്ത്യയിൽ ഇതുവരെ പത്ത് പേരാണ് മരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയായ 55 കാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയർന്നത്. അമേരിക്കയിലും കൊറോണ വൈറസ് ബാധ പടർന്ന് […]

കൊറോണ ഭീതിയിൽ വിറച്ച് ലോകം :മരിച്ചവരുടെ എണ്ണം 5420, അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ഭീതിയിൽ വിറച്ച് ലോകം. കൊറോണ വൈറസ് രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5420 ആയി. ഇതോടൊപ്പം ലോകത്ത് 127 രാജ്യങ്ങളിലായി 1,42,792 പേർക്ക് വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 1266 ആയി. ചൈനയ്ക്ക് ശേഷം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്‌പെയിനിൽ 122 പേരും മരിച്ചു. അമേരിക്കയിൽ 40 പേർ മരിച്ചു. 1700 പേർ ചികിത്സയിലാണ്.കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് […]

അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിൽ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ് : അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്രല്ല

  സ്വന്തം ലേഖകൻ ടെഹ്രാൻ: അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിൽ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ്. അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്രല്ല. അമേരിക്കൻ ആസ്ഥാനങ്ങളും യുദ്ധമുഖങ്ങളും അടക്കം അമേരിക്കയുടെ ഓരോ പട്ടാളക്കാരനേയും തങ്ങൾ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് ഹസ്സൻ നസ്രല്ല വീണ്ടും അമേരിക്കയ്‌ക്കെതിരെ പൊട്ടി തെറിച്ചിരിക്കുന്നത്. പലസ്‌നീൻ ജനതയ്‌ക്കെതിരെയുള്ള ഇസ്രയേലിന്റെ എല്ലാ ക്രൂരതയകൾക്ക് പിന്നിലും അമേരിക്ക എന്ന സാത്താനാണെന്നും ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ നസ്രുള്ള പറഞ്ഞു. ബെയ്രൂട്ടിൽ വെച്ച് ഖാസിം സുലൈമാനി നസ്രുള്ളയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം […]

അമേരിക്കയുടെ ചുറ്റുവട്ടത്ത് നിന്നും പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്ക മറുപടിയും നേരിടേണ്ടി വരും : ഇറാൻ ഹസ്സൻ റൂഹാനി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്തുനിന്നു തുടർ നടപടികളുണ്ടാവില്ല.’ റൂഹാനി പറഞ്ഞു. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു […]

ഇറാനിൽ യാത്രക്കാരുമായി പറന്ന യുക്രൈൻ വിമാനം തകർന്നു വീണു ;അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ ടെഹ്രാൻ: ഇറാനിൽ 180 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ടെഹ്രാൻ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ഉടനെയാണ് യുക്രൈൻ വിമാനം തകർന്ന് വീണത്. ബോയിങ് 737 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അമേരിക്ക – ഇറാൻ സംഘർഷവുമായി അപകടത്തിന് ബന്ധമില്ലെന്ന് റിപ്പോർട്ടുകൾ. സാങ്കേതിക തകരാർമൂലമാണ് പറന്ന് ഉയർന്ന ഉടനെ വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 180പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് […]

ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട്, ഇറാന് മുന്നറിയിപ്പുമായി ട്രംപ്. ഇറാക്കിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽഅസദ്, ഇർബിൽ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം തങ്ങൾക്കുണ്ട്. ആക്രമണം സംബന്ധിച്ച് അടുത്ത ദിവസം പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാക്കിലെ സൈനിക […]

അമേരിക്ക – ഇറാൻ പോർവിളി : ഇന്ത്യയുടെ വിദേശനയത്തെ മാത്രമല്ല, സാമ്പത്തിക രംഗത്തെയും ബാധിക്കും ; ആശങ്കയോടെ രാജ്യം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്ക – ഇറാൻ പോർവിളി രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ലോകത്തെ രണ്ട് പ്രധാന ശക്തികൾ തമ്മിലുള്ള സംഘർഷം തുടരുന്നത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘർഷം ഇറാഖിൽ നിന്നുൾപ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്. ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയിൽ നാല് ശതമാനം വർധയുണ്ടായി. സംഘർഷം തുടർന്നാൽ രാജ്യത്തിന്റെ അഞ്ചിൽ താഴെ നിൽക്കുന്ന ആഭ്യന്തര വളർച്ചാ നിരക്ക് ഇനിയും […]