play-sharp-fill
കൊറോണ ഭീതിയിൽ വിറച്ച് ലോകം :മരിച്ചവരുടെ എണ്ണം 5420, അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ ഭീതിയിൽ വിറച്ച് ലോകം :മരിച്ചവരുടെ എണ്ണം 5420, അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ ഭീതിയിൽ വിറച്ച് ലോകം. കൊറോണ വൈറസ് രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5420 ആയി. ഇതോടൊപ്പം ലോകത്ത് 127 രാജ്യങ്ങളിലായി 1,42,792 പേർക്ക് വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 1266 ആയി. ചൈനയ്ക്ക് ശേഷം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുതൽ ഉള്ള രാജ്യം ഇറ്റലിയാണ്. സ്‌പെയിനിൽ 122 പേരും മരിച്ചു. അമേരിക്കയിൽ 40 പേർ മരിച്ചു. 1700 പേർ ചികിത്സയിലാണ്.കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയ്ക്ക് പുറമെ സ്‌പെയിനും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെനിയ, കസാഖിസ്ഥാൻ, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ മരണം രണ്ട് എണ്ണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗം പടരുന്നത് തടയാൻ ഇറ്റലിയിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽക്കുന്ന കടകൾ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ കടകളും ഉൾപ്പെടെയുളള പൊതുസ്ഥലങ്ങൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. 900 പള്ളികളാണ് റോമിൽ പൂട്ടുന്നത്. കൊറോണ വ്യാപനം കണത്തിലെടുത്ത് ഇറ്റലി ഫ്രാൻസ്, ജർമ്മനി,
സ്‌പെയിൻ എന്നി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിംഗപ്പൂർ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.