കഴിക്കാൻ എന്തുണ്ട്? പാറ്റയിട്ട പരിപ്പുകറി എയിംസിൽ ശസ്ത്രക്രീയക്ക് വിധേയനാക്കിയ 4വയസുകാരന് ആഹാരമായി വിളമ്പിയത് ചത്ത പാറ്റയുള്ള പരിപ്പുകറി
ന്യൂഡൽഹി : ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റ. ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. “ദേശീയ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനത്തിലെ […]