ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം സത്യമാകാൻ ഇടയില്ല ; മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല : പരിഹാസവുമായി അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ കോട്ടയം : കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ഒന്നായിരുന്നു ബാർ കോഴ ആരോപണം. ഇപ്പോഴിതാ വർശങ്ങൾക്ക് ശേഷം വീണ്ടും പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. ആരോപണം ഉയർത്തിയ തന്നെ അതിൽ നിന്നും പിൻമാറാനായി പത്ത് ലക്ഷത്തോളം രൂപ മുൻ ധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണി വാഗ്ദാനം ചെയ്തു എന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം. ബിജു രമേശിന്റെ പുതിയ ആരോപണത്തെ താൻ വിശ്വസിക്കില്ല എന്ന് അടിവരയിട്ടു പറയുകയാണ് […]

ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് നവോത്ഥാന ദിനമായി കലണ്ടറിൽ  അടയാളപ്പെടുത്തണം ; അഡ്വ.എ. ജയശങ്കർ

  സ്വന്തം ലേഖകൻ കോട്ടയം : ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് കലണ്ടറിൽ നവോത്ഥാന ദിനമായി അടയാളപ്പെടുത്തണം. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയർത്തി സർക്കാർ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച വനിത മതിലിന്റെ പിറ്റേദിവസമാണ് ഇരുവരും ശബരിമലയിലെത്തിയതെന്നതും ഏറെ പ്രത്യേകതയാണ്. സർക്കാരിന്റെ പിന്തുയോടെയാണ് ഇരുവരും മലചവിട്ടിയതെന്ന ആരോപണവും ഇടതു സർക്കാരിന് തലവേദനയായിരുന്നു. ഈ സംഭവത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് കനകബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് നവോത്ഥാന ദിനമായി സർക്കാർ കലണ്ടറിൽ […]

മാവോയിസ്റ്റുകളെ ചുട്ടുകൊല്ലുന്നതിൽ തെലങ്കാന , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ മേൽക്കോയ്മ അവസാനിച്ചു. അവിടെയും കേരളം നമ്പർ വൺ ; അഡ്വ. എ. ജയശങ്കർ

  സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനൊപ്പം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ.ജയശങ്കർ . പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഇതുവരെ ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയെന്ന് ജയശങ്കർ […]