ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്‌പ്പോൾ വാർത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. അതേസമയം ശനിയാഴ്ച പുലർച്ചെ മുതൽ എഷ്യാനെറ്റ് സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് […]