അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത പരിപാടിയുടെ അവാര്‍ഡ് നിരസിച്ച് എഴുത്തുകാരി; രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ല;ദളിത് വനിതാ എഴുത്തുകാരി സുകീര്‍ത്തറാണി

സ്വന്തം ലേഖകൻ ചെന്നൈ: പരിപാടിയുടെ സ്പോണ്‍സര്‍ അദാനി ഗ്രൂപ്പ് ആയതിന് പിന്നാലെ അവാര്‍ഡ് നിരസിച്ച്‌ സുപ്രസിദ്ധ ദളിത് എഴുത്തുകാരി സുകീര്‍ത്തറാണി രംഗത്ത്.തമിഴ് എഴുത്തുകാരില്‍ ഏറെ പ്രശസ്തി നേടിയ എഴുത്തുകാരിക്ക് നല്‍കിയ ദേവി അവാര്‍ഡാണ് സുകീര്‍ത്തറാണി നിരസിച്ചത്. അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ആയ പരിപാടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നത് ആശയപരമായി തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് നിരസിക്കല്‍. ദളിത് വനിതാ അവകാശങ്ങളെ വ്യക്തമാക്കുന്ന എഴുത്തുകളിലൂടെ ഏറെ പ്രസിദ്ധയാണ് സുകീര്‍ത്തറാണി. സുകീര്‍ത്തറാണി അടക്കം 12 വനിതകള്‍ക്കായിരുന്നു അവാര്‍ഡ് നിശ്ചയിച്ചത്. തങ്ങുടെ പ്രവർത്തന മേഖലയിലെ മികവിനെ മാനിച്ചായിരുന്നു തീരുമാനം. […]

അടിപതറി അദാനി ; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി ; അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്

സ്വന്തം ലേഖകൻ രാജ്യത്തെ സമ്പന്നരിൽ സമ്പന്നായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി ഫോബ്സ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അദാനിയെ പിൻന്തള്ളിയാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. 50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ […]

വിമാനത്താവള സുരക്ഷക്കായുള്ള ആദ്യബുള്ളറ്റ് പ്രതിരോധവാഹനം തിരുവനന്തപുരം എയര്‍പോര്‍ട്ടിന്;റിപ്പബ്ലിക് ദിന സമ്മാനമായിട്ടാണ് അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം ഇനി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന് സ്വന്തം. B6 ലെവല്‍ ബാലിസ്റ്റിക് പരിരക്ഷ നല്‍കുന്ന മഹീന്ദ്ര മാര്‍ക്സ്മാന്‍ വാഹനത്തില്‍ 6 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും.വെടിയുണ്ട, ഗ്രനേഡുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ബോഡിയാണ് വാഹനത്തിനുള്ളത്. ബാലിസ്റ്റിക് സ്റ്റീല്‍ ഇന്റീരിയര്‍ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്‌ട് ഏരിയകള്‍ക്ക് പരിരക്ഷ നല്‍കുന്നു. വ്യൂ ഗ്ലാസും ഗണ്‍ പോര്‍ട്ടും ഉള്‍ക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിന്‍ഭാഗം സംരക്ഷിച്ചിരിക്കുന്നത്. എല്ലാ വാതിലുകളുടെയും അധിക കവചിത ഭാരം […]

അദാനി ഗ്രൂപ്പിന് രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ്

രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റർപ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാൻ അദാനി ഗ്രൂപ് ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. അദാനി എന്റർപ്രൈസസ് […]

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പ് വച്ചിരിക്കുന്നത് 50 വര്‍ഷത്തേക്ക്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാര്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ വി സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി […]