വീടിനു മുന്നിൽ നിൽക്കവെ കാർ പാഞ്ഞെത്തി ഇടിച്ചിട്ടു..! പോലീസുകാരന് ദാരുണാന്ത്യം; മരിച്ചത് എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. എറണാകുളം മടക്കത്താനം സ്വദേശി നജീബ്(46)ആണ് മരിച്ചത്. മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കവെയാണ് അപകടം. പരിക്കേറ്റ നജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.

കോട്ടയം സംക്രാന്തിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മാർബിൾ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം ; സംക്രാന്തി സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: സംക്രാന്തിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ മാർബിൾ കടയിലേയ്ക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. സംക്രാന്തി സ്വദേശിയായ ബാബു (65)വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംക്രാന്തി നീലിമംഗലത്താണ് അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ഓട്ടോറിക്ഷ. ഇതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തെ തുടർന്നു റോഡരികിലെ കുഴിയിലേയ്ക്കു ഓട്ടോറിക്ഷയുടെ മുൻഭാഗം ഇടിച്ചിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് […]

പുനലൂരിൽ വാഹനാപകടത്തിൽ 21കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.

ചാലക്കുടിയിൽ കാര്‍ നിയന്ത്രണംവിട്ട് അപകടം; ..! രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തൃശൂർ: ചാലക്കുടി പരിയാരത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് പള്ളിയിലേയ്ക്ക് പോകുകയായിരുന്ന വഴിയാത്രക്കാരി ഉൾപ്പെടെ രണ്ട് സ്ത്രീകൾ മരിച്ചു. കാൽനട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.45നാണ് അപകടം.ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിൽ വളവിലാണ് അപകടം. തോമസാണ് കാർ ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ തോമസിനെ ചാലക്കുടി സെൻറ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ […]

വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽനിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ. പെട്രോൾ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിൽ കയറാൻ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് […]

കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം – കാരോട് ബൈപ്പാസിൽ ഗതാഗതം തടഞ്ഞ്, വാഹനങ്ങൾ തിരിച്ചുവിടാൻ നിർമിച്ചിരുന്ന കോൺക്രീറ്റ് ബ്ലോഗിലേക്ക് റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിൽ പരാതിയുമായി ആരും എത്താത്തതിനാലും ദുരൂഹതയുടെ ചുരുളഴിഞ്ഞിട്ടില്ല. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസില്‍ പുന്നക്കുളത്തിന് സമീപമാണ് അപകടം. നിര്‍മ്മാണത്തിലിരിക്കെ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയില്‍ തകര്‍ന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച […]

ജാർഖണ്ഡിൽ ഗ്ലൈഡർ വീടിനു മുകളിൽ തകർന്നു വീണു; 14 കാരനും പൈലറ്റിനും പരിക്ക്; ഒഴിവായത് വൻ ദുരന്തം

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന് മിനിറ്റുകൾക്കകം ഗ്ലൈഡർ വീടിനു മുകളിൽ തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപം നടന്ന അപകടത്തിൽ പൈലറ്റിനും പതിനാലു വയസ്സുകാരനായ യാത്രക്കാരനും അതീവ ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോട്ടയം മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മണിപ്പുഴയിൽ വാഹനാപകടം . നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാന് പരിക്കേറ്റു. എം സി റോഡിൽ കോടിമത പാർക്കിനു സമീപമാണ് അപകടം . കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ പാർക്കിനു മുന്നിൽ യൂടേൺ എടുക്കുന്നതിനിടെനിയന്ത്രണം നഷ്ട്ടപ്പെടുകയും എതിരെ വന്ന എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു.അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പെരുമുഖം സ്വദേശി ധനീഷ് (58) ആണ് മരിച്ചത്. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്.ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പാലാ പ്രവിത്താനത്ത് വാഹനാപകടം; ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് പ്രവിത്താനം സ്വദേശിയായ 22കാരൻ

സ്വന്തം ലേഖകൻ പാലാ : പാലാ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം .പ്രവിത്താനം ചൂണ്ടച്ചേരി റോഡിലായിരുന്നു അപകടം.ടോറസിൻ്റെ പിന്നാലെ വന്ന വാഹനം ഓവർ ടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹർഷലിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി.സംഭവ സ്ഥലത്ത് തന്നെ ഹർഷൽ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം […]