
സ്വന്തം ലേഖകൻ
കോട്ടയം: സംക്രാന്തിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ മാർബിൾ കടയിലേയ്ക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. സംക്രാന്തി സ്വദേശിയായ ബാബു (65)വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംക്രാന്തി നീലിമംഗലത്താണ് അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ഓട്ടോറിക്ഷ. ഇതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്നു റോഡരികിലെ കുഴിയിലേയ്ക്കു ഓട്ടോറിക്ഷയുടെ മുൻഭാഗം ഇടിച്ചിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം.







