play-sharp-fill

വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു..! പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ

സ്വന്തം ലേഖകൻ വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ ആകെ ആറ് പേർ ഉണ്ടായിരുന്നതായും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു.ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് […]

പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും; തടവും പിഴയും മനപൂർവമായ നരഹത്യക്ക്

സ്വന്തം ലേഖകൻ ഒറ്റപ്പാലം : പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ.കോട്ടൂര്‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ജനുവരി 30ന് തൃത്താല ഒതളൂര്‍ പറക്കുളം റോഡിലായിരുന്നു അപകടം.രേഷ്മ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ രേഷ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി […]

മരണക്കുരുക്കായി വഴി നീളെ കേബിളുകൾ..! കൊച്ചിയിൽ വീണ്ടും കേബിളിൽ കുരുങ്ങി അപകടം ; ബൈക്ക് യാത്രികനായ അഭിഭാഷകന് പരിക്ക്

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചിയിൽ ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഭിഭാഷകൻ കുര്യനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. കൊച്ചിയില്‍ സമാനമായ അപകടം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അതേസമയം റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി […]

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക് ; യാത്രക്കാർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കായംകുളം: സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. കായംകുളത്താണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടം. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.