ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു […]

സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം ; പരിക്കേറ്റ യുവതി മരിച്ചു

  സ്വന്തം ലേഖകൻ തൃശൂർ: സൂചനാ ബോർഡില്ലാത്ത ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ യുവതി മരിച്ചു. ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം ഉണ്ടായത്. കല്ലൂർ പാലയ്ക്കാപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്. കാവ്യയുടെ ഭർത്താവ് ദിലീഷിനും രണ്ട് വയസുകാരിയായ മകൾ അവനിയ്ക്കും നിസാര പരിക്ക്.അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. മകളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. തൃശൂർ ഐ വിഷൻ കണ്ണാശുപത്രിയിലെ നഴ്‌സാണ് കാവ്യ.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടം ; അയ്യപ്പഭക്തൻ മരിച്ചു

  സ്വന്തം ലേഖകൻ പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ചത്. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ചൊവാഴ്ച പുലർച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം. ബസിലും കാറിലുമായി സഞ്ചരിച്ച 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേർ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽനിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഈ വാഹനങ്ങൾ […]

ഫോൺ വിളിച്ചപ്പോൾ എടുത്തില്ല ; കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് രജിസ്റ്ററിൽ മാർക്ക് ചെയ്ത് സഹപ്രവർത്തകർ

സ്വന്തം ലേഖകൻ തൃശൂർ : ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് മാർക്ക് ചെയ്ത് സഹപ്രവർത്തകർ. ചെങ്ങാലൂർ രണ്ടാംകല്ല് പെരിഞ്ചേരി പള്ളത്ത് രാജേഷിന്റെ പേരിനു നേർക്കാണു മരിച്ചതിനു പിറ്റേന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ ആബ്‌സന്റ് മാർക്ക് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ മുപ്ലിയം റോഡിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണു രാജേഷ് മരിച്ചത്. സഹപ്രവർത്തകൻ മരിച്ച കാര്യം ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. രാവിലെ ഫോണിൽ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. തുടർന്ന് ഹാജരല്ല എന്നു മാർക്ക് ചെയ്യുകയായിരുന്നു. അപകടത്തിൽ രാജേഷിന്റെ രണ്ട് ബന്ധുക്കളും പരിക്കേറ്റ് ആശുപത്രിയിലാണ്. […]

ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ദുബായിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് മരിച്ചത്. ഒരുമിച്ച് കളിച്ച് വളർന്ന സുഹൃത്തുക്കളാണിവർ. ഡിസംബർ 25 ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ഇവർ മരിച്ചത്. ശരത് അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ചേർന്നപ്പോൾ രോഹിത് യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലാണ് ബിരുദപഠനത്തിന് പോയത്. അവധിക്കാലം പ്രമാണിച്ച് ദുബൈയിൽ എത്തിയ ഇവർ സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലർച്ചെ മൂന്നോടെ ജബൽ അലിക്കടുത്ത് മരത്തിൽ ഇടിച്ച് […]

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചോറ്റാനിക്കര സ്വദേശി ശ്യാം സുനിൽ, പള്ളിക്കര സ്വദേശി ശ്രാവണി എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേലേക്ക് വരികയായിരുന്ന ബൈക്ക്, കരോട്ട് വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം രാത്രിയായതിനാൽ ആരും അറിഞ്ഞിരുന്നില്ല. ബൈക്ക് യാത്രക്കാരായ രണ്ട് പേരും സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ […]

വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ച് അപകടം : സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു, നാല് പേർക്ക് പരിക്ക് ; രണ്ട് പേരുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ തുറവൂർ : വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു. നാല് പേർക്ക് പരിക്ക്. കന്യാകുമാരി പാക്കോട് നളിനിവില്ലയിൽ തങ്കപ്പന്റെ മകൻ അരുളപ്പൻ(49) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി ഷൈൻനിവാസ് ഷാജിത്ത് (40), കണ്ടക്ടർ കണ്ണൂർ ഇല്ലിക്കൽ മോഹനൻ(46), വൈക്കോൽ ലോറി ഡ്രൈവറായ പാലക്കാട് കൊല്ലംകോട് സ്വദേശി മുരുകൻ(59), ബസ് യാത്രികൻ കൊല്ലംകോട് അമിത്ത്ച്ചിറ സരേന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും […]

ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

സ്വന്തം ലേഖകൻ വടകര: ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ സി.പി.ഐ നേതാവ് മരിച്ചു. പാലോളിപ്പാലത്തിന് സമീപത്ത് ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ സി.പി.ഐ. നേതാവ് സി.പി.ഐ. മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൊന്മേരിയിലെ മലയിൽ ദാമോദരൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം . അരവിന്ദ് ഘോഷ് റോഡിനു സമീപം സൽകാരച്ചടങ്ങിൽ പാചകത്തിനായി പോവുകയായിരുന്നു ഇദ്ദേഹം . ദാമോദരൻ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു . കിസാൻസഭ ജില്ലാ കമ്മിറ്റി മെമ്പർ, […]

അപകട സമയത്ത് ശ്രീറാം കാറോടിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിലാണെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാർ ഓടിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്കു മുന്നിൽനിന്നുള്ള ദൃശ്യം ഫോറൻസിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോർട്ടുകളും ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത സംബന്ധിച്ച എൻഎബിഎൽ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട […]

വീണ്ടും വില്ലനായി റോഡിലെ കുഴി ; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു

  സ്വന്തം ലേഖകൻ അങ്കമാലി: വീണ്ടും വില്ലനായി റോഡിലെ കുഴി. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു .പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് ടാങ്കർ ലോറി കയറി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്‌കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. ടാങ്കർ […]