video
play-sharp-fill

അഭയക്കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യം; ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: അഭയ കേസിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി ഫാദര്‍ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുമാണ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍, കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ […]

ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാക്കാന്‍ രാജസേനന്‍; ജോമോന്‍ നടത്തിയ നിയമ പോരാട്ടങ്ങളുടെ കഥ ഉടന്‍ വെള്ളിത്തിരയില്‍ എത്തും

സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസിലൂടെ ശ്രദ്ധേയനായ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വര്‍ഷക്കാലം നിയമ പോരാട്ടം നടത്തി സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകന്‍ രാജസേനനാണ്. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും കേരളത്തിനറിയാവുന്നതാണ്. ഇപ്പോഴിതാ, ജോമോന്റെ നിയമപോരാട്ടങ്ങള്‍ സിനിമയാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജസേനനാണ് ചിത്രം തിരശീലയില്‍ എത്തിക്കുന്നത്. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

അഭയകൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചത് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് : ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ

സ്വന്തം ലേഖകൻ   കോട്ടയം: അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ ഒട്ടനവധി ഇടപെടലുകളും അട്ടിമറികളും നടന്ന ഒരു കേസായിരുന്നു സിസ്റ്റർ അഭയ കൊലക്കേസ്. അഭയ കൊലക്കേസ് തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത്. അഭയകൊലക്കേസിലെ കേസിലെ മുഖ്യപ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ് പറഞ്ഞു. പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ […]

സിസ്റ്റർ അഭയക്കേസ് : തൊണ്ടിമുതലുകൾ കോടതിയിൽ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടു പോയതായി സാക്ഷി മൊഴി

സ്വന്തം ലേഖിക തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ നിർണ്ണായക തെളിവായ തൊണ്ടിമുതലുകൾ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന സാമുവലിന്റെ ആവശ്യ പ്രകാരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്ര് കോടതിയിൽ നിന്ന് വാങ്ങിക്കൊണ്ടു പോയതായി സാക്ഷിയായ കോടതി ജീവനക്കാരൻ ദിവാകരൻ നായർ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി നൽകി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്രേഷനിലെ എ.എസ്.ഐ സി.സി അഗസ്റ്റിനാണ് സിസ്റ്റർ അഭയയുടെ ശിരോവസ്ത്രം,ധരിച്ചിരുന്ന നൈറ്റി, അടിവസ്ത്രങ്ങൾ,ചെരുപ്പ് , വാട്ടർ ബോട്ടിൽ എന്നിവ അടങ്ങിയ എട്ട് തൊണ്ടി മുതലുകളുടെ ലിസറ്റ്് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഇവ തുടർന്നുളള അന്വേഷണത്തിന് ആവശ്യമാണെന്ന് […]

അഭയക്കേസ് ; 21 -ാം സാക്ഷിയായ നിഷാ റാണിയും കൂറുമാറി ; കോട്ടൂരും സിസ്റ്റർ സ്‌റ്റെഫിയുംകൂടി കേസ് പൊളിക്കുമോ ?

സ്വന്തം ലേഖിക തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലപാതക കേസിൽ വീണ്ടും സാക്ഷി കൂറുമാറി. കേസിലെ 21-ാം സാക്ഷിയായ നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. എപ്പോഴും സന്തോഷവതിയായിരുന്ന സിസ്റ്റർ സെഫി അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തോടും അസ്വാഭികമായും പെരുമാറിയെന്ന മൊഴിയാണ് നിഷ തിരുത്തിയിരിക്കുന്നത്. ഇപ്പോൾ ഇവരുടെ മൊഴിയിൽ പറയുന്നത് പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ്. ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് നിഷ ഇക്കാര്യം പറഞ്ഞത്. പ്രാർത്ഥനക്കായി വൈദികർ മഠത്തിൽ പലപ്പോഴും വരാറുണ്ടെന്നുമുള്ള മൊഴിയും നിഷ തിരുത്തി.

അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ: ഫാ. തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

സ്വന്തം ലേഖിക തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ സാക്ഷിയുടെ വെളിപ്പെടുത്തൽ. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു എന്ന രാജു ഏലിയാസ് കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കോൺവെന്റിൽ ഉണ്ടായിരുന്നതായും രാജു കോടതിയിൽ മൊഴി നൽകി. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും […]

അഭയ കേസ് : വിചാരണക്കിടെ രാണ്ടാം സാക്ഷി സഞ്ജു പി മാത്യൂവും കൂറുമാറി

സ്വന്തം ലേഖിക കോട്ടയം : അഭയ കേസ് വിചാരണക്കിടെ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ് ഇന്ന് കൂറുമാറിയത്. സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടിരുന്നുവെന്ന് നൽകിയ മൊഴിയാണ് മാറ്റിയത്. കേസിൽ അമ്പതാം സാക്ഷിയും സിസ്റ്റർ അഭയക്കൊപ്പം മുറി പങ്കിട്ടിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്.സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് പ്രത്യേക സിബിഐ കോടതിയിൽ വിസ്താര വേളയിൽ […]

അഭയ കൊലക്കേസിൽ വാദം തുടങ്ങി: ഒന്നാം സാക്ഷി സിസ്റ്റർ അനുപമ പ്രതികൾക്കനുകൂലമായി കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റർ അനുപമ. കൊല്ലപ്പെട്ട സിസ്റ്റർ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം […]