അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ: ഫാ. തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

അഭയ കേസിൽ നിർണായക വെളിപ്പെടുത്തൽ: ഫാ. തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ ക്രൈംബ്രാഞ്ചിനെതിരെ സാക്ഷിയുടെ വെളിപ്പെടുത്തൽ. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു എന്ന രാജു ഏലിയാസ് കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കോൺവെന്റിൽ ഉണ്ടായിരുന്നതായും രാജു കോടതിയിൽ മൊഴി നൽകി. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കേസിന്റെ വിചാരണ വേളയിൽ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. കോൺവെന്റിന്റെ അടുക്കളയിൽ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ സിസ്റ്റർ അനുപമയാണ് ആദ്യം മൊഴിമാറ്റിയത്. താൻ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു അനുപമ മൊഴി മാറ്റിയത്. അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റർ അനുപമ, കേസിൽ 50-ാം സാക്ഷിയായിരുന്നു.

കേസിലെ നാലാം സാക്ഷിയായ സഞ്ജു പി തോമസും മൊഴി മാറ്റിയിരുന്നു. കോൺവെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു, കൊല നടന്ന ദിവസം ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കോൺവെന്റിന് സമീപം നിർത്തിയിട്ടിരിക്കുന്നത് കണ്ടുവെന്നാണ് സഞ്ജു നേരത്തെ മൊഴി നൽകിയിരുന്നത്. ഈ മൊഴി ഇദ്ദേഹം കോടതിയിൽ തിരുത്തുകയായിരുന്നു.

Tags :