അനശ്ചിതത്വം നീങ്ങി..! ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ പോയ പൃഥ്വിരാജും ടീമും കോവിഡ് 19നെ തുടർന്ന് അവിടെ കുടുങ്ങിപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ അനിശ്ചിതത്വത്തിലായ ആടുജീവിതത്തിന്റെ ഷൂട്ടിംഗും നിർത്തിവെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ജോർദാനിൽ പുനഃരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കർഫ്യൂ ഇളവുകൾ […]