ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ പന്ത്രണ്ടുകാരി ലയ ബി നായർ ; 11-ന് ചേർത്തലയിലെ തവണക്കടവിൽ നിന്ന് നീന്തൽ ആരംഭിക്കും

ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ പന്ത്രണ്ടുകാരി ലയ ബി നായർ ; 11-ന് ചേർത്തലയിലെ തവണക്കടവിൽ നിന്ന് നീന്തൽ ആരംഭിക്കും

 

സ്വന്തം ലേഖകൻ

 

വൈക്കം :കഴിഞ്ഞ വർഷം ഇരുകൈകളും ബന്ധിച്ച്‌ വേമ്പനാട്ടുകായൽ കിഴടക്കി വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടിയ പന്ത്രണ്ടുകാരി ഇതാ ഇരുകാലുകളും കൂടി ബന്ധിച്ച് കായൽ നീന്തി കടക്കാനൊരുങ്ങുന്നു.

 

കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ലയാ ബി നായരാണ് ഈ സാഹസിക നീന്തൽ താരം. നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് നവംബർ 11ന് നാലര കിലോമീറ്റർ ദൂരം താണ്ടി ഈ കൊച്ചുമിടുക്കി നീന്തിക്കയറുന്നത്. കഴിഞ്ഞ വർഷം ഇരുകൈകളും ബന്ധിച്ച് കായൽ നീന്തി കയറിയ കരുത്തിലാണ് ഇക്കുറി കേരളത്തിലെ ഏറ്റവും ദൂരക്കൂടുതലുള്ള വേമ്പനാട്ടു കായൽ ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാൻ ലയ ഒരുങ്ങുന്നത്.

 

ഡോൾഫിൻ അക്വാട്ടിക് ക്ലബാണ് സംഘാടകർ . കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് നീന്തി കയറാൻ കഴിയുമെന്ന് പ്രോഗ്രാം കോ -ഓർഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു