കേരളത്തെ ഞെട്ടിച്ച കോടികളുടെ സ്വർണ്ണക്കടത്ത്: ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തിലെ പ്രതി സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കിൽ ലൈവ്; ഒളിവിലിരുന്നും ഫെയ്‌സ്ബുക്ക് കമന്റിന് ചുട്ടമറുപടി

കേരളത്തെ ഞെട്ടിച്ച കോടികളുടെ സ്വർണ്ണക്കടത്ത്: ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തിലെ പ്രതി സ്വപ്‌ന സുരേഷ് ഫെയ്‌സ്ബുക്കിൽ ലൈവ്; ഒളിവിലിരുന്നും ഫെയ്‌സ്ബുക്ക് കമന്റിന് ചുട്ടമറുപടി

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് ഡിപ്ലോമാറ്റി വഴിയിലൂടെ കിലോക്കണക്കിന് സ്വർണ്ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബന്ധങ്ങൾക്കു കൂടുതൽ തെളിവ് പുറത്ത്. സ്വപ്‌ന ഒളിവിലാണ് എന്നു വ്യക്തമാക്കുമ്പോഴും, ഇവർ ഫെയ്‌സ്ബുക്കിൽ ഇപ്പോഴും സജീവമാണ്. ആരെയും ഭയക്കാതെ ഫെയ്‌സ്ബുക്കിൽ കൃത്യമായി മറുപടി നൽകിയിരിക്കുന്ന സ്വപ്‌നയുടെ ബന്ധങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി സ്വപ്‌നയ്ക്കു ഏറ്റവും അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സ്വപ്‌ന തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വരുന്ന കമന്റുകൾക്കു കൃത്യമായി മറുപടി നൽകുന്നതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡിപ്ലോമാറ്റിക്ക് പാസ് വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലാണ് ഇപ്പോൾ സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സ്വപ്‌ന ഇട്ട പോസ്റ്റുകൾക്കു കാര്യമായ കമന്റോ ലൈക്കോ ഫെയ്‌സ്ബുക്കിൽ ലഭിച്ചിരുന്നില്ല. എന്നാൽ, വിവാദം പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിലെ സ്വപ്‌നയുടെ പോസ്റ്റുകൾക്കു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ ഒൻപതിനു ഇവർ ഇട്ട പോസ്റ്റ് വൈകിട്ട് എട്ടു മണിയായപ്പോൾ തന്നെ പതിനായിരത്തോളം കമന്റുകൾ കഴിഞ്ഞിട്ടുണ്ട്. ഇതിനു മുൻപുള്ള ഇവരുടെ പോസ്റ്റുകൾക്കു ലഭിച്ച കമന്റ് ഏഴെണ്ണം മാത്രമാണ് എന്നതു പരിശോധിക്കുമ്പോഴാണ് എത്രത്തോളം ആളുകൾക്കിടയിൽ സ്വപ്‌ന ചർ്ച്ചാ വിഷയമായി എന്നത് വ്യക്തമാകുക. സ്വപ്‌നയുടെ പ്രൊഫൈൽ ഫോട്ടോയ്ക്കു പോലും ഏഴു കമന്റും, 75 ലൈക്കും മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

എന്നാൽ, സ്വപ്‌ന തലസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. സ്വപ്നയെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഇവർ ഒളിവിലാണ് എന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്നാൽ, ഇവർ ഇപ്പോഴും ഫെയ്‌സ്ബുക്കിൽ തന്റെ പോസ്റ്റുകൾക്കു ലഭിക്കുന്ന കമന്റുകൾക്കു കൃത്യമായി മറുപടിയും ലഭിക്കുന്നുണ്ട്.

എന്നാൽ, ഐടി സെക്രട്ടറി ശിവശങ്കരനുമായി ഏറ്റവും അടുപ്പമുള്ള സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ ഏതു വിധത്തിൽ സാധിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഉന്നത ബന്ധം ഉപയോഗിച്ചാണ് സ്വപ്‌ന സ്വർണ്ണം കടത്തിയിരുന്നത് എന്നാണ് വ്യക്തമാകുന്നത്. ഇത് തന്നെയാണ് ഇപ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.