സാന്ത്വനത്തിലെ പീഡനം: സാന്ത്വനം ഡയറക്ടർ ആനി ബാബുവിന്റെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു: സാന്ത്വനത്തിലെ 17 പെൺകുട്ടികളെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി; പീഡനത്തിന് ഇരയായ 21 കാരി നിർഭയ കേന്ദ്രത്തിൽ

സാന്ത്വനത്തിലെ പീഡനം: സാന്ത്വനം ഡയറക്ടർ ആനി ബാബുവിന്റെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു: സാന്ത്വനത്തിലെ 17 പെൺകുട്ടികളെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി; പീഡനത്തിന് ഇരയായ 21 കാരി നിർഭയ കേന്ദ്രത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തിൽ 21 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സാന്ത്വനം ഡയറക്ടർ ആനി ബാബുവിന്റെ ഭർത്താവ് ബാബു വർഗീസിനെതിരെയാണ് കോട്ടയം വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 364 പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

സാന്ത്വനത്തിലെ അന്തേവാസികളായ 17 പെൺകുട്ടികളെ ഇതിനിടെ ചെൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി. പരാതിക്കാരിയായ 21 കാരിയായ പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിലേയ്ക്കു മാറ്റുകയും ചെയ്തു. 2019 ഒക്ടോബറിൽ നടന്ന പീഡന ശ്രമം സംബന്ധിച്ചു ജൂൺ 23 നാണ് പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി മുഖ്യമന്ത്രി ജില്ലാ പൊലീസ് മേധാവിയ്ക്കു കൈമാറുകയായിരുന്നു. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പരാതി വനിതാ പൊലീസ് സ്റ്റേഷന് കൈമാറിയത്. പെൺകുട്ടിയോട് അശ്ലീലവും ലൈംഗിക ചുവയോടെയും സംസാരിച്ചതിനും കടന്നു പിടിച്ചതിനുമാണ് സാന്ത്വനം ഡയറക്ടറുടെ ഭർത്താവിന് എതിരെ കേസെടുത്തിരിക്കുന്നത്.

തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷ അഡ്വ.ഷീജ അനിൽ സാന്ത്വനം സന്ദർശിച്ച് പെൺകുട്ടികളിൽ നിന്നും മൊഴിയെടുത്തത്. തുടർന്നു, സാന്ത്വനത്തിലെ അന്തേവാസികളായ 17 പെൺകുട്ടികളെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റുകയായിരുന്നു.

ഇവിടുത്തെ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. 2019 ഒക്ടോബറിൽ സാന്ത്വനത്തിലെ അന്തേവാസിയായ പെൺകുട്ടിയെ കടുന്നു പിടിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു എന്നാണ് പരാതി.