മലപ്പുറത്ത് ക്വാറന്‍റൈൻ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; നിരവധിപ്പേരുമായി സമ്പര്‍ക്കം

മലപ്പുറത്ത് ക്വാറന്‍റൈൻ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; നിരവധിപ്പേരുമായി സമ്പര്‍ക്കം

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം ചീക്കോട് ജമ്മുവിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. മലപ്പുറം ചീക്കോഡ് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ് 18 നാണ് ഇയാൾ നാട്ടിലെത്തിയത്.

ഇയാൾ സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കൊവിഡ് സ്ഥിരീകരിച്ച യുവാവ് ജൂണ് 23 ന് മൊബൈൽ ഷോപ്പിൽ എത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.