വാടക വീടിന് അഡ്വസ് നല്കയ 70000 രൂപ തിരികെ നല്കാതിരിക്കാൻ വീട്ടുടമയുടെ മരുമകൻ കയറി പിടിച്ചെന്ന് വനിതാ എസ് ഐ; കേസ് അന്വേഷിച്ചപ്പോൾ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി;പീഡിപ്പിച്ചതായി കള്ള പരാതി നല്കിയ എസ്‌ഐ കെ.സുഗുണവല്ലിക്ക് സസ്‌പെൻഷൻ
കോഴിക്കോട്: വീടിന്റെ വാടകക്കുടുശിക ചോദിച്ചതിന്റെ പേരില്‍ വീട്ട് ഉടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്‌ഐ കെ.സുഗുണവല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
എസ്‌ഐ കെ.സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ അന്വേഷണത്തിനായി ഇവരെ നിരവധി തവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എങ്കിലും ഇവര്‍ ഹാജറായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് 4 ദിവസത്തിന് ശേഷം ഇവര്‍ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ എത്തുകയും വീട്ട് ഉടമയുടെ മകളുടെ ഭര്‍ത്താവ് കൈയില്‍ കയറിപിടിക്കുകയും മോതിരം ഊരി എടുത്തതായും പരാതി നല്‍കി. തനിക്ക് അഡ്വസ് നല്‍കിയ 70000 രൂപ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വീട്ട് ഉടമ നല്‍കാനുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിന് എതിരെ പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്ത് കേസെടുത്തിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ കെ.സുഗുണവല്ലി നല്‍കിയത് വ്യാജപരാതിയാണെന്ന് കണ്ടെത്തിയത്.
വാടക കടിശിക ചോദിച്ചതിണ് ഇവര്‍ ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്ത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി എടുത്തിരിക്കുന്നത്.