സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് നടത്തി; കാഴ്ചയില്ലാത്തവരെയും പറ്റിച്ച് പണം തട്ടി; കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് നടത്തി; കാഴ്ചയില്ലാത്തവരെയും പറ്റിച്ച് പണം തട്ടി; കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:
കേരളാ പോലീസ് സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടത്തി.

കാഴ്ചയില്ലാത്തവർക്ക് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പേരില്‍നിന്ന്​ കുവൈത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ വന്‍തുക തട്ടിയ കേസിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.

സ്ത്രീകളടക്കം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള​ 90 പേര്‍ തട്ടിപ്പിനിരയായതായി പരാതിക്കാര്‍ പറഞ്ഞു. പല ആളുകളാണ്​ ഇവരില്‍ നിന്ന്​ പണം വാങ്ങിയതെന്നാണ്​ പറയുന്നത്​​. കണ്ണൂര്‍ സ്വദേശിയായ സജി ജോസഫ്​, കുവൈത്ത്​​ സ്വദേശി ബദര്‍ ഹെര്‍ലല്‍ ഫവാസ്​ എന്നിവര്‍ ചേര്‍ന്നാണ്​ ഒരു വിഭാഗത്തില്‍നിന്ന്​ പണം തട്ടിയത്

കോട്ടയം ജില്ലയില്‍ നടന്ന അദാലത്തിൽ 50 പരാതികളാണ് ലഭിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐപിഎസ് നേരിട്ടാണ് പരാതിക്കാരില്‍ നിന്നും പരാതികളള്‍ സ്വീകരിച്ചത്.

10-11-2021 തിയ്യതി വൈകുന്നേരം അഞ്ച് മണി വരെ പോലീസ് പരാതി സെല്ലുകളില്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും ലഭിച്ച പരാതികള്‍ക്ക് പുറമെ അദാലത്ത് നടക്കുന്ന സമയത്ത് പരാതിയുമായി ഡിജിപിയ യെ നേരിട്ടു സമീപിച്ചവരുടെ പരാതികളും അദാലത്തിലേക്ക് സ്വീകരിക്കുകയുണ്ടായി.

കോട്ടയം ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍, കുറ്റാന്വേഷണം, ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സ്ഥിതിഗതികള്‍ തുടങ്ങിയവ സംസ്ഥാന പോലീസ് മേധാവി ജില്ലാപോലീസ് മേധാവിയുമായും ഡി.വൈ.എസ്.പി മാരുമായും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാരുമായും ആശയവിനിമയം നടത്തി.

ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലുരി ഐപിഎസ്, എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്താ ഐപിഎസ് ജില്ലാപോലീസ് മേധാവി ഡി.ശില്‍പ. ഐപിഎസ്,
അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.സുരേഷ് കുമാര്‍ തുടങ്ങിയവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു